മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതിയുടെ വിധിയെ തുടര്‍ന്ന് മലാപ്പറമ്പ് സ്കൂള്‍ പൂട്ടി. വിദ്യാര്‍ത്ഥികളെ താത്കാലികമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രവേശിപ്പിച്ച് പ്രവര്‍ത്തിക്കും. സ്കൂള്‍ സംരക്ഷണ സമിതിക്കാര്‍ സ്കൂള്‍ പൂട്ടുന്നത് തടഞ്ഞില്ല. സര്‍ക്കാര്‍ സ്കൂള്‍ ഏറ്റെടുക്കുന്നതുമായുളള പശ്ചാത്തലത്തിലാണ് തടയാത്തതെന്ന് സംരക്ഷണ സമിതി പറഞ്ഞു.
മലാപ്പറമ്പ് സ്കൂള്‍ ഏറ്റെടുക്കുന്ന സര്‍ക്കാര്‍ നീക്കത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. ആദ്യം സുപ്രീം കോടതി വിധി നടപ്പിലാക്കട്ടെയെന്നും പിന്നീട് സര്‍ക്കാറിന് സത്യവാങ് മൂലം സമര്‍പ്പിക്കാമെന്നും സുപ്രീം കോടതി വിധിയുള്ളതിനാല്‍ മറ്റൊന്നും പരിഗിക്കാനിവില്ലെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.