ജില്ലയില്‍ വെള്ളിയാഴ്ചയോടെ ഒരാള്‍ക്കുകൂടി ഫാള്സിപരം മലേറിയ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് മലേറിയ കണ്ടെത്തിയ എലത്തൂരിലെ വീടിനു സമീപത്ത് താമസിക്കുന്നയാളിലാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. ഇതോടെ പ്ലാസ്മോഡിയം ഫാള്സിപരം അണുവാഹകരായ കൊതുകുകളുടെ സാന്നിധ്യം ഈ മേഖലയില്‍ ഏറെയുണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.
കുടുംബത്തിലെ അഞ്ചുപേര്‍ക്ക് രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ ആരോഗ്യവകുപ്പും പുതിയാപ്പ പ്രാഥമികാരോഗ്യ കേന്ദ്രവും നടത്തിയ രക്തപരിശോധനയിലാണ് എലത്തൂരില്‍ വടക്കേ മുക്കാട് സത്യന് (53) രോഗം ബാധിച്ചിട്ടുള്ളതായി സ്ഥിരീകരിച്ചത്. ഇയാളെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.മലമ്പനി റിപ്പോര്‍ട്ട് ചെയ്ത എലത്തൂര്‍, പുതിയാപ്പ പ്രദേശങ്ങളില്‍ ആഗോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.