Home » ഇൻ ഫോക്കസ് » ജിഷ വധക്കേസ്; പ്രതി അമിയൂര്‍ ഉള്‍ ഇസ്ലാമെന്ന് സ്ഥിരീകരിച്ചു; ഡിഎന്‍എ ഫലം പുറത്ത് വന്നു

ജിഷ വധക്കേസ്; പ്രതി അമിയൂര്‍ ഉള്‍ ഇസ്ലാമെന്ന് സ്ഥിരീകരിച്ചു; ഡിഎന്‍എ ഫലം പുറത്ത് വന്നു

 

കേരളത്തെ നടുക്കിയ  പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകി  പിടിയിലായി. അസം സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. ഇയാള്‍ കുറ്റംസമ്മതിച്ചതായാണ് വിവരം. രണ്ട് ദിവസം മുന്‍പാണ് ഇയാളെ കൊച്ചിയില്‍ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ജിഷയുടെ സുഹൃത്താണ് പ്രതിയായ അസം സ്വദേശിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമിയൂര്‍ ഉള്‍ ഇസ്ലാമിന്റെ ഡി എന്‍ എ സാംപിള്‍ പരിശോധനാഫലവും അനുകൂലമാണെന്നാണ് വിവരം. ഉച്ചയ്‌ക്കുശേഷം അന്വേഷണ സംഘം വാര്‍ത്താസമ്മേളനം വിളിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തും. .  ഇയാള്‍ നേരത്തെ പെരുമ്പാവൂരില്‍ ജോലി ചെയ്തിരുന്നു.

ഇയാള്‍ക്ക് ലൈംഗിക വൈകൃത സ്വഭാവമുള്ളതായും സൂചനയുണ്ട്. ഇയാള്‍ ഇടയ്‌ക്കിടെ ജിഷയെ കാണുമ്പോള്‍ ലൈംഗികപരമായ ചേഷ്‌ടകള്‍ കാട്ടുമായിരുന്നു. സംഭവദിവസം രാവിലെ അത്തരത്തില്‍ ലൈംഗികചേഷ്ടകള്‍ കാട്ടിയപ്പോള്‍ ശക്തമായ ഭാഷയിലാണ് ജിഷ പ്രതികരിച്ചത്. ഇതിനുശേഷം പ്രതി പോയി നന്നായി മദ്യപിച്ചുതിരിച്ചെത്തിയാണ് കൊടംക്രൂരമായ കൊലപാതകം നടത്തിയത്. നിര്‍മ്മാണ തൊഴിലാളിയായ, ഇയാള്‍ ഒപ്പം കരുതിയിരുന്ന പണിയായുധം ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. പ്രതിയുടെ നാലു സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്.

രണ്ട് ദിവസം മുന്‍പ് പൊലീസിന് ലഭിച്ച സിസിടിവി ക്യാമറയിലുള്ള ദൃശ്യങ്ങളിലെ വ്യക്തിക്ക് അസം സ്വദേശിയുമായി സാമ്യമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ജിഷയെ ഒരാള്‍ പിന്തുടരുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ക്യാമറിയില്‍ ഉണ്ടായിരുന്നത്. അതേസമയം ചെരുപ്പ് കടക്കാരന്റെ മൊഴിയാണ് പ്രതിയെ തിരിച്ചറിയുന്നതില്‍ നിര്‍ണായകമായതെന്നാണ് വിവരം. ജിഷയുടെ വീടിന്റെ സമീപത്തു നിന്ന് പൊലീസിന് തെളിവായി ലഭിച്ച ചെരുപ്പില്‍ ജിഷയുടെ രക്തകോശങ്ങള്‍ കണ്ടെത്തിയിരുന്നു. അതോടെ കൊലയാളിയിലേക്കുള്ള അന്വേഷണം പൊലീസ് ഈ ചെരുപ്പിന്റെ ഉടമയിലേക്കു മാത്രമായി കേന്ദ്രീകരിക്കുകയായിരുന്നു. പ്രതിയുടെ ഡിഎന്‍എ, രക്തസാമ്പിളുകള്‍ എന്നിവ പരിശോധിച്ച ശേഷം മാത്രമേ പ്രതിയാണോ എന്നകാര്യം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ എന്നും നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു.

കൊലപാതകത്തിന്റെ കാരണം കണ്ടെത്താനുള്ള തീവ്രമായ പരിശ്രമത്തിലാണ് പൊലീസ്. ഇയാള്‍ക്ക് ജിഷയുമായുള്ള ബന്ധം, ജിഷയോട് വൈരാഗ്യം തോന്നാനുണ്ടായ സാഹചര്യം എന്നിവ സംബന്ധിച്ച് പൊലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

ഏപ്രില്‍ 28ന് കൊലപാതകം നടക്കുമ്പോള്‍ കൊലയാളി ധരിച്ചിരുന്ന ചെരുപ്പുകള്‍ ഇതു തന്നെയാണെന്നു സ്ഥിരീകരിക്കുന്ന രീതിയിലാണു ഫൊറന്‍സിക് പരിശോധനാ ഫലം പുറത്തുവന്നിട്ടുണ്ട്. ജിഷയുടെ വീടിന്റെ പരിസരത്തുനിന്നു  കണ്ടെത്തിയ ചെരുപ്പുകള്‍ ആ ദിവസങ്ങളില്‍ തന്നെ സമീപവാസികള്‍ക്കു തിരിച്ചറിയാനായി പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Leave a Reply