പിഎം താജ് അനുസ്മരണത്തിന്റെ ഭാഗമായി നാടകാവതരണത്തിന് രചനകള്‍ ക്ഷണിക്കുന്നു. ജൂലൈ 25,26 തിയ്യതികളില്‍ കോഴിക്കോട് ടൗണ്‍ഹാളിലാണ് അനുസ്മരണം നടക്കുന്നത്. 30 മുതല്‍ 45 മിനുട്ട് വരെ ദൈര്‍ഘ്യമുള്ള നാടകങ്ങളാണ് അവതരണത്തിനായി പരിഗണിക്കുന്നത്. പുതിയ നാടകങ്ങള്‍ക്ക് മുന്‍ഗണനയുണ്ട്. താത്പര്യമുള്ളവര്‍ ജൂണ്‍ 20-നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94 47 27 83 41, 94 00 86 88 22 എന്നീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
