നഗരത്തില്‍ പുതിയ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ വരുന്നു.
നഗരത്തിലെ 35 സ്ഥലങ്ങളിലാണ് പുതിയതായി ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നത്. കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. കോഴിക്കോടിന്റെ സാംസ്കാരികത്തനിമ നിലനിര്‍ത്തുന്ന വിധത്തിലുള്ള കാത്തിരിപ്പു കേന്ദ്രങ്ങളായിരിക്കും നിര്‍മ്മിക്കുക. ഇതിനായി നിബന്ധനയോടെയുള്ള താത്പര്യപത്രം കോര്പ്പറേഷന് ക്ഷണിച്ചു.
കാത്തിരിപ്പു കേന്ദ്രത്തിന്റെ ഉടമസ്ഥത കോര്‍പ്പറേഷനായിരിക്കും. കാത്തിരിപ്പു കേന്ദ്രങ്ങളുടെ നിര്‍മ്മാണ ചെലവുകളും പരിപാലന ചെലവുകളും മറ്റും നിര്‍മ്മിച്ചു നല്കുന്നവര് തന്നെ വഹിക്കണം. ഇരിപ്പിടങ്ങള്‍, വെളിച്ചം, ഗുണനിലവാരമുള്ള നിര്‍മ്മാണ സാമഗ്രികള്‍ എന്നിവ ഉറപ്പാക്കണം. നഗരസഭയുടെ അനുമതിയോടെ നിര്‍ദിഷ്ട വലിപ്പമുള്ള പരസ്യങ്ങള്‍ സ്ഥാപിക്കാവുന്നതാണ്. നിര്‍മ്മിക്കുന്ന കാത്തിരിപ്പു കേന്ദ്രങ്ങള്‍ ഒരേ നിറത്തിലായിരിക്കും നിര്‍മ്മിക്കുക.
