Home » നമ്മുടെ കോഴിക്കോട് » ലഹരിമാഫിയക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും ഋഷിരാജ് സിങ്

ലഹരിമാഫിയക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും ഋഷിരാജ് സിങ്

സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ലഹരി മാഫിയാ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഉദ്യോഗസ്ഥരോട് എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിങിന്‍റെ നിര്‍ദേശം. നടപടിയെടുക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നും   ഋഷിരാജ് സിങ് വ്യക്തമാക്കി.

ഇനിയൊരു മദ്യദുരന്തമില്ലാതിരിക്കാന്‍ വേണ്ട എല്ലാ നടകടികള്‍ സ്വീരിക്കും. വ്യാജവാറ്റും, സ്പിരിറ്റ് കടത്തലും തടയുന്നതിന് നടപടികള്‍ സ്വീകരിക്കും. ക്ലബ്ബുകളും വൈന്‍ പാര്‍ലറുകളും ലൈസന്‍സ് അനുസരിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്നും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്കൂള്‍ -കോളേജ് പരിസരങ്ങള്‍  കേന്ദ്രീകരിച്ചു കൊണ്ടുള്ള ലഹരി മാഫിയാ സംഘങ്ങളെ ഇല്ലാതാക്കുകയാണ് എക്സൈസ് വകുപ്പിന്‍റെ മുഖ്യദൗത്യം. അതിനായി എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരിബോധവത്കരണം നടത്തും. പൊതുജനങ്ങലുടെ പിന്തുണയും സഹകരണവും വേണമെന്നും അദ്ദേഹം പറഞ്ഞു.  ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളും പങ്കാളികളാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  ചാരായവാറ്റ്, സ്പിരിറ്റ് കടത്തല്‍, മയക്കു മരുന്ന്- പുകയില ഉല്‍പ്പന്നങ്ങളുടെ കടത്ത്, തുടങ്ങി ബന്ധപ്പെട്ട ഏത് വിവരങ്ങളും തന്‍റെ വാട്ട്സാപ്പ് നമ്പറായ 94 47 17 80 00, 95 67 91 12 22 എന്നീ നമ്പറുകളിലേക്കോ [email protected] എന്ന ഇ- മെയില്‍ വിലാസത്തിലേക്കോ അയക്കാമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply