Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » കരിപ്പൂരിലെ സ്വർണ്ണക്കടത്തുകൾ തീവ്രവാദ ആവശ്യങ്ങൾക്കോ?

കരിപ്പൂരിലെ സ്വർണ്ണക്കടത്തുകൾ തീവ്രവാദ ആവശ്യങ്ങൾക്കോ?

കാലിക്കറ്റ് എയർപോർട്ട് വഴിയുള്ള സ്വർണ്ണക്കടത്തിൽ നല്ല ഭാഗവും ഒഴുകുന്നത്  സംസ്ഥാനത്തെ തീവ്രവാദപ്രവർത്തന ശൄംഖലയിലേക്കെന്ന് സംശയം. എയർപോർട്ടിൽ അടുത്തിടെ നടന്ന സ്വർണ്ണവേട്ടകൾക്ക് നേതൄത്വം നൽകിയ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് തീവ്രവാദികളുടെ വധഭീഷണി ഉയർന്നത് ഈ സംശയം ബലപ്പെടുത്തുന്നു.

കാലിക്കറ്റ് ഇന്‍റർനാഷണൽ എയർപോർട്ടിലെ എയർ ഇന്‍റലിജൻസ് യൂണിറ്റിലുള്ള രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് തീവ്രവാദികള്‍ വധഭീഷണി ഉയര്‍ത്തിയത്. ഉദ്യോഗസ്ഥരിലൊരാൾ അസിസ്റ്റന്‍റ് കമ്മീഷണറും മറ്റൊരാൾ കസ്റ്റംസ് സൂപ്രണ്ടുമാണ്. രണ്ടുവർഷമായി കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയ പ്രധാന സ്വർണ്ണക്കടത്തുകളിലെല്ലാം ഈ ഉദ്യോഗസ്ഥരുടെ പരിശ്രമമുണ്ടായിരുന്നു. കേരളത്തിലെതന്നെ തീവ്രവാദി ഗ്രൂപ്പുകളാണ് ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയതെന്നാണ് റിപ്പോർട്ട്.

വധഭീഷണിക്കെതിരെ രണ്ടു ഉദ്യോഗസ്ഥരും എയർ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറായ എസ് ശിവപ്രസാദിന് പ്രത്യേകം പരാതികൾ നൽകിയിട്ടുണ്ട്. എന്നാൽ ഇവരുടെ പേരുകൾ ഡെപ്യൂട്ടി കമ്മീഷണർ വെളിപ്പെടുത്തിയിട്ടില്ല.

നവംബര്‍ 25ന് എയര്‍പോര്‍ട്ടില്‍വെച്ച് പിടികൂടിയ സംഭവത്തെയും ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നു കള്ളപ്പണം പിടിച്ച സംഭവത്തെയും ഈ ഭീഷണിയുമായി കൂട്ടിവായി ക്കുകയാണ് പരാതിയിൽ ഇടപെട്ട കേന്ദ്ര ആഭ്യന്തര-ധനകാര്യ വകുപ്പുകള്‍.

കോടിക്കണക്കിന് വിലമതിക്കുന്ന നിരവധി സ്വര്‍ണ്ണക്കടത്തുകേസുകളാണ്  കരിപ്പൂർ വിമാനത്താവളത്തിൽ പിടിക്കപ്പെടുന്നത്. ഇതില്‍ 80 ശതമാനം കേസുകളും കണ്ണൂര്‍, കാസര്‍ഗോഡ്, കൊടുവള്ളി എന്നീ സ്ഥലങ്ങളുമായി ബന്ധപ്പെട്ടതാണ്.

Leave a Reply