കോഴിക്കോട് മുക്കത്ത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്കൂള്‍ബസ് ഡ്രൈവര്‍ പിടിയില്‍. ഭാര്യയും കുട്ടിയുമുള്ള മാങ്ങാ പൊയില്‍ സ്വദേശിയാണ് ഇന്നലെ മുക്കം പൊലീസിന്റെ പിടിയിലായത്. മുക്കത്തെ പ്രമുഖ വിദ്യാലയത്തിലെ ഡ്രൈവറാണ് ഇയാള്‍.
3 വര്‍ഷത്തോളമായി ഇയാള്‍ ഡ്രൈവറായ സ്കൂളിലെ വിദ്യാര്‍ത്ഥിനിയുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായി വിശ്വസിപ്പിച്ച് വീട്ടിലെത്തിച്ച വിദ്യാര്‍ത്ഥിനിയെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് പോവുന്നത് കാണാത്ത നാട്ടുകാരും പെണ്‍കുട്ടിയുടെ വീട്ടുകാരും ഇയാളുടെ വീട്ടിലെത്തിയങ്കിലും വാതില്‍ തുറന്നിരുന്നില്ല. പിന്നീട് ബലമായി വാതില്‍ തളളി തുറന്ന് 2പേരെയും പോലീസിലേല്‍പ്പിക്കുകയായിരുന്നു. ഇരുവരുടെയും പ്രണയവിവരം അറിഞ്ഞ വീട്ടുകാര്‍ ബസില്‍ പെണ്‍കുട്ടിയെ സ്കൂളില്‍ പോവുന്നത് നേരത്തെ വിലക്കിയിരുന്നു. പിന്നീട് ഫോണ്‍ വഴിയായിരുന്നു ബന്ധം. നിരവധി തവണ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ വീട്ടില്‍ കൊണ്ടു വന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. പിടിയിലായ ഡ്രൈവറെ നാട്ടുകാര്‍ ആദ്യം ക്രൂരമായി കൈകാര്യം ചെയ്തെന്നും പൊലീസ് പറഞ്ഞു.