ഹോസ്റ്റലില്‍ ഒപ്പം താമസിക്കുന്ന യുവതികളുടെ അര്‍ദ്ധനഗ്ന ഫോട്ടോകള്‍ കാമുകനയച്ചു കൊടുത്ത യുവതി പിടിയില്‍. നടക്കാവ് സിവിഎന്‍ കളരിക്ക് സമീപമുള്ള ഹോസ്റ്റലില്‍ താമസിക്കുന്ന കാസര്‍ഗോട് സ്വദേശിനി അനിത(26)യാണ് റൂമില്‍ ഒപ്പം താമസിക്കുന്ന യുവതിയുടെ ചെറു വസ്ത്രങ്ങള്‍ ധരിച്ച് ഉറങ്ങുന്ന വിവിധ ഫോട്ടോകള്‍ കോഴിക്കോട് സ്വദേശിയായ കാമുകന് വാട്ട്സപ്പ് വഴി അയച്ചു കൊടുത്തത്. ഈ സംഭവം അറിഞ്ഞ യുവതികള്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അനിതയുടെ ഫോണ്‍ പോലീസ് പരിശോധിക്കുകയായിരുന്നു. റൂമില്‍ യുവതികള്‍ കിടന്നുറങ്ങുന്ന നിരവധി അര്‍ധനഗ്ന ദൃശ്യങ്ങള്‍ ഫോണില്‍ നിന്നും അയച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പോലീസ് കാമുകനെ വിളിപ്പിച്ചതോടെ ഇയാള്‍ ഫോണില്‍ നിന്നും ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യുകയായിരുന്നു. ഫോട്ടോകള്‍ മറ്റാര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് പോലീസിന്റെ പ്രഥമ വിവരം.
