Home » ഇൻ ഫോക്കസ് » ഗുല്‍ബര്‍ഗ റാഗിങ് കേസ്; മൂന്ന് മലയാളി വിദ്യാര്‍ത്ഥിനികള്‍ അറസ്റ്റില്‍

ഗുല്‍ബര്‍ഗ റാഗിങ് കേസ്; മൂന്ന് മലയാളി വിദ്യാര്‍ത്ഥിനികള്‍ അറസ്റ്റില്‍

കര്‍ണാടക ഗുല്‍ബര്‍ഗില്‍ മലയാളി  നഴ്‌സിങ് വിദ്യാര്‍ഥിനിയെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തില്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥിനികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര, കൃഷ്ണപ്രിയ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അശ്വതിയുടെ റൂം മേറ്റ് ചമ്രവട്ടം സ്വദേശി സാഹിനി ഹിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂവരെയും അറസ്റ്റ് ചെയ്തത്. പൊലീസിന്റെ നിര്‍ദേശപ്രകാരം സ്റ്റേഷനിലെത്തിയ ഇവരെ വെള്ളിയാഴ്ച വൈകിട്ടാണ് അറസ്റ്റ് ചെയ്തത്. നാലാം പ്രതിക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.

റാഗിങ്ങിനിരയായ അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിനും റാഗിങ് ആക്റ്റ്, പട്ടികജാതി പട്ടികവര്‍ഗ നിയമം എന്നിവ അടിസ്ഥാനമാക്കിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

എഫ്‌ഐആര്‍ തയ്യാറാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളെജ് പൊലീസാണ് കര്‍ണാടകയിലേക്ക് പോയത്. തുടര്‍നടപടികള്‍ക്കായി കേസ് കല്‍ബുര്‍ഗി പൊലീസ് സ്റ്റേഷന് കൈമാറും.

Leave a Reply