Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » അതിക്രമം കാട്ടിയത് ജയചന്ദ്രനോ എയർപോർട്ടോ? വിവാദം തുടരുന്നു

അതിക്രമം കാട്ടിയത് ജയചന്ദ്രനോ എയർപോർട്ടോ? വിവാദം തുടരുന്നു

കരിപ്പൂർ എയർപോർട്ടിൽവെച്ച് സംഗീത സംവിധായക​ൻ എം ജയചന്ദ്രനെ കസ്റ്റംസ് ഉദ്യോഗസ്ഥർ അപമാനിച്ച സംഭവത്തിൽ വിവാദം തുടരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി ഉത്തരവിട്ടു. കെ സി വേണുഗോപാല്‍ എം പിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കൊച്ചിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു കസ്റ്റംസ് ഉദ്യേഗസ്ഥര്‍ ജയചന്ദ്രനെ അപമാനിച്ച സംഭവം ഉണ്ടായത്. യാത്രക്കാരിൽ ചിലരെ വരി തെറ്റിച്ച് മുന്നോട്ട് കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ചോദ്യം ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ രൂക്ഷമായ ഭാഷയിൽ അപമാനിക്കുകയായിരുന്നു എന്നാണ് ജയചന്ദ്രൻ സംഭവത്തെക്കുറിച്ച് പറയുന്നത്. തന്‍റെ സംഗീതത്തെയും വളരെ മോശമായി അധിക്ഷേപിച്ചെന്നും ജയചന്ദ്രന്‍ പറഞ്ഞു.

അന്നു തന്നെ ജയചന്ദ്രൻ എയര്‍പോര്‍ട്ട് മാനേജര്‍ക്കും എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിനു പുറമെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എംപി വേണുഗോപാൽ തുടങ്ങിയവരോടും പ്രശ്നം ഉന്നയിച്ചിരുന്നു.

കസ്റ്റംസ് ആൻഡ് എക്സൈസ് ചെയർമാൻ ആയിരിക്കും കേസ് അന്വേഷിക്കുക.

എന്നാല്‍, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമാണ് പരിഗണന നല്‍കിയതെന്നും അതിനെയാണ് ജയചന്ദ്രന്‍ ചോദ്യം ചെയ്തതെന്നും കസ്റ്റംസ് വക്താക്കള്‍ പറഞ്ഞു. ജയചന്ദ്രന്‍ മദ്യപിച്ച് കലഹിക്കുകയായിരുന്നു. മാത്രവുമല്ല, പ്രസ്തുത ദിവസം യാത്രക്കാരിൽ ചിലർ സ്വർണ്ണമടങ്ങിയ ബാഗ് വിമാനത്താവളത്തിൽവെച്ച് കൈമാറ്റം ചെയ്യുന്നുണ്ട് എന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നതിനാൽ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പാലിക്കുകയും ചെയ്തിരുന്നു. നടന്ന സംഭവങ്ങളെല്ലാം സിസി ടിവിയിൽ പതിഞ്ഞിട്ടുമുണ്ട്-കസ്റ്റംസ് വക്താക്കൾ അറിയിച്ചു.

Leave a Reply