പതിനാലാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായി ചിറയിന്‍കീഴ് എംഎല്‍എ വി ശശിയെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ ചോദ്യോത്തരവേളക്ക് ശേഷം നടന്ന വോട്ടെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി ശശിക്ക് 90 വോട്ടുകളും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഐസി ബാലകൃഷ്ണന്45 വോട്ടുകളും ലഭിച്ചു. ഒരു വോട്ട് അസാധുവായി. സ്പീക്കര്‍ തെരഞ്ഞെടുപ്പ് പോലെ രഹസ്യബാലറ്റിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്.
തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ വി ശശി നിയമസഭയില്‍ ഇത് രണ്ടാം ഊഴമാണ്. ബിജെപി എംഎല്‍എ ഒ രാജഗോപാല്‍, ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടി, അനൂപ് ജേക്കബ്, സി മമ്മൂട്ടി എന്നിവര്‍ സഭയില്‍ എത്തിയിരുന്നില്ല. സ്വതന്ത്ര എംഎല്‍എ പിസി ജോര്‍ജ് വോട്ട് രേഖപ്പെടുത്തിയിരുന്നു.
പ്രതിപക്ഷ എം.എൽ.എമാരായ അനൂപ് ജേക്കബും സി. മമ്മൂട്ടിയും ഭരണപക്ഷ എം.എൽ.എ കെ. കൃഷ്ണൻകുട്ടിയും സഭയിൽ ഇന്ന് ഹാജരായിരുന്നില്ല. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ ബി.ജെ.പി അംഗം ഒ. രാജഗോപാലും ഇന്ന് സഭയിലെത്തിയില്ല.