ദേശീയ പതാകയെ അപമാനിച്ചതിന് നരേന്ദ്ര മോദിക്കെതിരെ കേസ്. ബീഹാർ സ്വദേശിയായ പ്രകാശ് കുമാറാണ് പാട്നയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മോദിക്കെതിരെ കേസ് ഫയൽ ചെയ്തത്.
അന്താരാഷ്ട്ര യോഗാദിനാചരണത്തിനിടെ ദേശീയ പതാക ഉപയോഗിച്ച് മുഖവും കൈയും തുടച്ചെന്നാണ് പരാതിക്കാരൻറെ ആരോപണം. മോദിയുടെ ഇൗ പ്രവർത്തിയിലൂടെ ദേശീയ പതാകയേയും രാജ്യത്തെ മുഴുവൻ ജനങ്ങളേയും അദ്ദേഹം അപമാനിച്ചെന്നും പരാതിക്കാരൻ പറയുന്നു.
തന്റെ വാദങ്ങള്‍ ഉറപ്പിക്കാനായി മോദി യോഗാദിനത്തിൽ പങ്കെടുത്തതിന്റെ വിവിധ ചിത്രങ്ങളും ഇയാള്‍ കോടതിയിൽ ഹാജരാക്കി. വിശദമായ വാദത്തിനായി കോടതി കേസ് ജൂലൈ 16-ലേക്ക് മാറ്റി.