Home » ഇൻ ഫോക്കസ് » സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ധവളപത്രം ;സംസ്ഥാനത്തിന് ഒന്നര ലക്ഷം കോടിയുടെ പൊതുകടം

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ധവളപത്രം ;സംസ്ഥാനത്തിന് ഒന്നര ലക്ഷം കോടിയുടെ പൊതുകടം

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി വിശദീകരിക്കുന്ന ധവളപത്രം ധനകാര്യമന്ത്രി തോമസ് ഐസക് നിയമസഭയില്‍ വെച്ചു. കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ധവളപത്രത്തില്‍ പറയുന്നു. 5,900 കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം സംസ്ഥാനത്തിന് ആവശ്യമുണ്ട്. ഒന്നര കോടി ലക്ഷം രൂപയുടെ പൊതുകടമാണ് നിലവിലുള്ളത്. സംസ്ഥാനത്ത് 8.199.14 കോടി രൂപയുടെ റവന്യുകമ്മിയും 15,888.17 കോടിയുടെ ധനകമ്മിയുമുണ്ടായിട്ടുണ്ട്.

കഴിഞ്ഞ യൂ.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് വന്‍ നികുതി ചോര്‍ച്ചയുണ്ടായതാണ് സാമ്പത്തിക ബാധ്യത ഉണ്ടാകാന്‍ കാരണമെന്ന് ധവളപത്രത്തില്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ 10 ശതമാനം മുതല്‍ 12 ശതമാനം വരെയാണ് നികുതി പിരിവില്‍ വളര്‍ച്ചയുണ്ടായിരിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ   കാലത്ത് നികുതി പിരിവിലെ വളര്‍ച്ച 17.4 ശതമാനമായിരുന്നു. സ്വജനപക്ഷപാതവും അഴിമതിയും കാരണം നികുതി പിരിവ് വിചിത്ര രീതിയിലാണ് നടന്നത്. അനാവശ്യ നികുതിയിളവുകള്‍ നല്‍കിയിയതും നികുതി വരുമാനം കുറയാന്‍ കാരണമായി.

റവന്യൂ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളൊന്നും യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ചെലവിന് നിയന്ത്രണമുണ്ടാകാതിരുന്നതും പദ്ധതിയേതര ചെലവിലെ വര്‍ധനവും കടക്കെണിക്ക് കാരണമായി.  ചെലവ് നോക്കാതെയാണ് ബജറ്റില്‍ പദ്ധതി പ്രഖ്യാപനം നടത്തിയിട്ടുള്ളത്. കാര്‍ഷിക പദ്ധതികള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തിയില്ല. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 1009 കോടിയാണ് ഖജനാവിലെ നീക്കിയിരിപ്പ്. 10,000 കോടി രൂപയാണ് അടിയന്തരമായി കൊടുത്തു തീര്‍ക്കാനുള്ളതെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.

Leave a Reply