Home » നമ്മുടെ കോഴിക്കോട് » കെ എസ് ബിമല്‍ ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്

കെ എസ് ബിമല്‍ ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്

തീര്‍ച്ചയുള്ള നിലപാടുകളും മൂര്‍ച്ചയുള്ള ഇടപെടലുകളുമായി രാഷ്ട്രീയ കലാമേഖലകളില്‍ വ്യതിരിക്തതതീര്‍ത്ത ഇടതുപക്ഷ യുവനേതാവായിരുന്ന കെ എസ് ബിമലിന്റെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്.
എസ്എഫ്‌ഐ മിന്‍ കേന്ദ്രകമ്മിറ്റിയംഗം, ജനാധിപത്യവേദി ചെയര്‍മാന്‍ എന്നിങ്ങനെ മുഖ്യധാരാ ഇടതുപക്ഷത്തും പിന്നീട് ഇടതുബദല്‍ പ്രസ്ഥാനങ്ങളിലും സജീവ നേതൃത്വവും, സവിശേഷമായ ഇടപെടലുകളുമായി രംഗത്ത് നിറഞ്ഞുനിന്നപ്പോഴായിരുന്നു അര്‍ബുദരോഗം ബിമലിനെ തിരിച്ചുവിളിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനം കലാപ്രവര്‍ത്തനം കൂടിയാകുകയും, കലാപ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ നിലപാടുകള്‍ വിളിച്ച് പറയാനുള്ളതുമായിരുന്നു ബിമലിന്. ബിമല്‍ എഴുതിയും സംവിധാനവും ചെയ്ത നാടകങ്ങള്‍ നിരവധി.
മുഖ്യധാരാ ഇടതുകക്ഷികളുടെ പ്രവര്‍ത്തന രീതീയും സംഘടനാ രീതികളും അതേപോലെ പകര്‍ത്തിയാല്‍ ഇടത്ബദല്‍ പ്രസ്ഥാനങ്ങള്‍ക്ക് മുന്നേറ്റമുണ്ടാകാനാകില്ലെന്നും പകരം കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും നാടിന്റെ സവിശേഷ വിഷയങ്ങളുമെടുത്തുള്ള തനത് പദ്ധതികളും അങ്ങനെ രൂപപ്പെട്ടുവരുന്ന ജീവസ്സുറ്റ ഒരു ആള്‍ക്കൂട്ടവും മുന്നേറ്റവും അതിനെ രാഷ്ട്രീയവല്‍ക്കരിക്കാനും സമരവത്ക്കരിക്കാനുമുള്ള ഒരു ബദല്‍ രാഷ്ട്രീയ പ്രക്രിയക്കായിരുന്നു ബിമല്‍ ശ്രമിച്ചിരുന്നത്.
ബിമലിന്റെ സ്മരണയുടെ ഭാഗമായി നാളെ(ജൂലൈ 1ന്) എടച്ചേരിയില്‍ വിദ്യാര്‍ത്ഥികളുടെ കഥാരചന, കവിതാരചന മത്സരങ്ങള്‍ എന്നിവ നടക്കും. സാംസ്‌കാരിക ഗ്രാമം പ്രവൃത്തി ഉദ്ഘാടനം യുജിന്‍ പണ്ഡാല നിര്‍വ്വഹിക്കും. വൈകീട്ട് അഞ്ച് മണിക്ക് അനുസ്മരണം റഫീഖ് അഹമ്മദ് ഉദ്ഘാടനെ ചെയ്യും. ജൂലൈ 4,5,6 തിയ്യതികളില്‍ വടകര ടൗണ്‍ഹാളില്‍ ഒന്നാമത് കേരള അമേച്ചര്‍ നാടകോത്സവും നടക്കും.

Leave a Reply