Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് ജില്ലാ കളക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എംകെ രാഘവന്‍ എംപി;കളക്ടറും എംപിയും തമ്മില്‍ പോര് മുറുകുന്നു

കോഴിക്കോട് ജില്ലാ കളക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എംകെ രാഘവന്‍ എംപി;കളക്ടറും എംപിയും തമ്മില്‍ പോര് മുറുകുന്നു

ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് എംപി എം.കെ രാഘവന്‍ . പിആര്‍ഡിയെയും സോഷ്യല്‍ മീഡിയയും ഉപയോഗിച്ച് തനിക്കെതിരെ പ്രചരണ പ്രവര്‍ത്തനം നടത്തുകയാണ്. ഇക്കാര്യത്തില്‍ കളക്ടര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നടപടികളുമായി മൂന്നോട്ട് പോകും എം.കെ രാഘവന്‍ എംപി.

ജനോപാകരമായ നടപടികളൊന്നും കളക്ടര്‍ ചെയ്യുന്നില്ലെന്നും സോഷ്യല്‍ മീഡിയയില്‍ മാത്രമാണ് കളക്ടറെന്നും എം.പി കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഇതിനെ കുറിച്ച് കളക്ടര്‍ ഇതു വരെ പ്രതികരിച്ചില്ല.

എംപി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാതെയും വൈകിപ്പിച്ചും പദ്ധതി നടത്തിപ്പിന് കളക്ടര്‍ തടസ്സം നില്‍ക്കുന്നു. പണി പൂര്‍ത്തിയാക്കി ചെലവുകള്‍ക്ക് അംഗീകാരം ലഭിച്ച പദ്ധതികളുടെ തുക പാസാക്കാതെ കളക്ടര്‍ പുനപ്പരിശോധനയ്ക്ക് ഉത്തരവിട്ട് വൈകിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എംപി ആയതിന് ശേഷം 24 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടത്തിയിട്ടുണ്ട്. മുന്‍ കലക്ടര്‍മാരുടെ കൃത്യമായ ഏകോപനം വഴിയാണ് പദ്ധതികള്‍ നടപ്പായത്. കഴിഞ്ഞ ലോക്‌സഭാ കാലഘട്ടത്തില്‍ എംപി ഫണ്ട് വിനിയോഗത്തില്‍ നൂറ് ശതമാനം പൂര്‍ത്തിയാക്കാന്‍ ഇതുവഴി കഴിഞ്ഞു.

സാധാരണ രണ്ടോ മൂന്നോ ദിവസത്തിനുള്ള ഭരണാനുമതി ലഭിക്കുന്ന സ്ഥിതിയില്‍നിന്ന് മാറി ഇപ്പോള്‍ 33 പദ്ധതികളുടെ പ്രവര്‍ത്തനം ഒരുമാസത്തോളം കലക്ടര്‍ ഭരണാനുമതി നല്‍കാതെ വൈകിപ്പിച്ചു. കലക്ടര്‍ക്കുവേണ്ടി ജോയിന്റ് ഡയറക്ടര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥന്‍ പരിശോധന നടത്തി അനുമതി നല്‍കിയ ഒന്നരക്കോടിയുടെ 35 ബില്ലുകള്‍ രണ്ട് മാസമായി പാസാകാതെ കിടക്കുന്നു. മറ്റ് എംപിമാര്‍ക്ക് ബാധകമല്ലാത്ത വിധത്തില്‍ പുനപരിശോധനയ്ക്ക് ഉത്തരവിട്ട് വൈകിപ്പിക്കുകായാണെന്ന് എംകെ രാഘവന്‍  പറഞ്ഞു.

Leave a Reply