രണ്ടു മൂന്നു ദിവസമായി സോഷ്യല്‍ മീഡിയയിലും പത്രങ്ങളിലുമായി ഒരു ഏറ്റുമുട്ടലിന്റെ വാര്‍ത്തയാണ്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോ ഗ്രൂപ്പോ ഒന്നുമില്ല. മാതൃകാ കലക്ടറായി വാഴ്ത്തപ്പെടുന്ന കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തും പക്വമതിയായി അറിയപ്പെടുന്ന എംകെ രാഘവനും തമ്മിലാണ് പോരാട്ടം.
എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുള്ള ഭരണഘടനയില്‍ ഒരു എംപിയും കലക്ടറും തമ്മിലുള്ള ഔദ്യോഗിക തര്‍ക്കത്തിന് എങ്ങനെ പരിഹാരം കാണാമെന്നാണ് പ്രതീക്ഷ. അല്ലെങ്കില്‍ ഇതൊരു ഭരണഘടനാ പ്രതിസന്ധിയായി മാറിപ്പോകും.
എംപിയോടും കലക്ടറോടും ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കൂ ഇത്തരം തര്‍ക്കങ്ങള്‍ക്ക് നിയമപരമായ പരിഹാരം ഉണ്ടാകുമെന്ന്. അല്ലാതെ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വിഴുപ്പലക്കുന്നത് ഈഗോ പ്രശ്നമല്ലെ എന്ന് ന്യായമായും ആര്‍ക്കും സംശയം തോന്നാം. ഔദ്യോഗികമായി ഒന്നായി നിന്ന് കാര്യങ്ങള്‍ ചെയ്യേണ്ടവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍, അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് എങ്ങനെ പരിഹരിക്കപ്പെടുമെന്ന് ഭരണഘടനയും അനുബന്ധ നിയമങ്ങളിലും ഉള്ള സാധ്യത ഉപയോഗിക്കാതെ പരസ്പരം ചെളിവാരി എറിയുന്നതും പരിഹസിക്കുന്നതും പക്വത എത്തി എന്നവകാശപ്പെടുന്നതും പ്രതികരിക്കുന്നതും ഇന്ത്യന്‍ ജനാധിപത്യത്തിന് ഭൂഷണമാകും.
എന്തായാലും, ഇതൊക്കെ കാണുന്ന അനുകൂലികളും ആരാധകരുമല്ലാത്ത കോഴിക്കോട്ടുകാര്‍ക്കും പയറയാനുള്ളത് ഇതൊക്കെ ഭയങ്കര വെറുപ്പിക്കലാണെന്നും പെട്ടെന്ന് നിര്‍ത്തിത്തരണം എന്ന് മാത്രമാണ്.