Home » നമ്മുടെ കോഴിക്കോട് » ബാംഗ്ലൂരില്‍ അപകടത്തില്‍പ്പെട്ട് സാരമായി പരിക്കേറ്റ് കോഴിക്കോട് സ്വദേശിനി;ദുരൂഹത ഒഴിയാതെ കുടുംബം

ബാംഗ്ലൂരില്‍ അപകടത്തില്‍പ്പെട്ട് സാരമായി പരിക്കേറ്റ് കോഴിക്കോട് സ്വദേശിനി;ദുരൂഹത ഒഴിയാതെ കുടുംബം

ബാംഗ്ലൂരിലെ സ്വകാര്യ കോളേജില്‍ നാലു മാസം മുമ്പ് നടന്ന അപകടത്തില്‍ ദുരൂഹതയൊഴിയാതെ കോഴിക്കോട് സ്വദേശിനിയുടെ കുടുംബം. നാലു മാസമായി കിടന്ന കിടപ്പില്‍ നിന്നനങ്ങാനാവാതെ ചികിത്സയില്‍ കഴിയുകയാണ് കോഴിക്കോട് പെരുവയല്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിയും കുടുംബവും. ബാംഗ്ലൂരിനടുത്തുള്ള സ്വകാര്യ കോളേജില്‍ ബിഡിഎസ അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. ഈ വര്‍ഷം ഫെബ്രുവരി ഒന്‍പതിനാണ് കുടുംബത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത സംഭവം നടന്നത്. അര്‍ദ്ധരാത്രിയോടടുത്ത് കോളേജില്‍ നിന്നുമെത്തിയ ഫോണ്‍കോളില്‍ നിന്നാണ് പെണ്‍പുട്ടി അപകടത്തില്‍പ്പെട്ടതായി മാതാപിതാക്കള്‍ വിവരമറിയുന്നത്. അപകടത്തില്‍സുഷുമ്‌നാ നാഡിക്ക് പരിക്കേറ്റ പെണ്‍കുട്ടി ദിവസങ്ങളോളം ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തെത്തുടര്‍ന്ന് ബാംഗ്ലൂരിലെത്തിയ ബന്ധുക്കള്‍ വിഡ്ദി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വെറുമൊരു അപകടക്കേസായി മാത്രമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ ഇരുപത് ദിവസമായി വെല്ലൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ് പെണ്‍കുട്ടി. അരക്കു താഴെ തളര്‍ന്ന പെണ്‍കുട്ടിയെ ഫിസിയോ തെറാപ്പി ചെയ്ത് വീല്‍ ചെയറിലേക്ക് മാറ്റുന്നതിനുള്ള ചികിത്സയിലാണിപ്പോള്‍. നാലു വര്‍ഷം മുമ്പാണ് വിദ്യാര്‍ത്ഥിനി  പഠനത്തിനായി ബാംഗ്ലൂരെത്തുന്നത്. ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ വായ്പയെടുത്താണ് പഠിക്കുന്നത്. അവസാന വര്‍ഷ പരീക്ഷക്ക് മുമ്പായിരുന്നു അപകടം നടന്നത്. ചികിത്സക്കായി ഇതുവരെ 25 ലക്ഷത്തോളം പണം ചിലവായി. രണ്ട് വര്‍ഷത്തിലേറെ ചികിത്സ ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കിടപ്പാണം പണയപ്പെടുത്തിയതിനാല്‍ ഇനി മുന്നോട്ടുള്ള ചികിത്സ എങ്ങനെ നടത്തണമെന്നറിയാതെ ആശങ്കയിലാണ് കുടുംബം. സംഭവത്തിന് പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്നാണ് മാതാപിതാക്കള്‍ കണ്ണീരോടെ ആവശ്യപ്പെടുന്നത്.

Leave a Reply