തിങ്കളാഴ്ച സംസ്ഥാനത്ത് ഒരിടത്തും മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ചൊവ്വാഴ്ച റമദാന് 30 പൂര്‍ത്തീകരിച്ച് ഇസ്ലാം മത വിശ്വാസികള്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും.
വ്രതശുദ്ധിയുടെ 30 ദിനങ്ങള്‍ക്ക് വിട നല്‍കിയാണ് വിശ്വാസികള്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. റമദാന് മുപ്പത്ത് പൂര്‍ത്തീകരിക്കുന്നതോടെ എങ്ങും തക്ബീര്‍ ധ്വനികള്‍ ഉയരും.
നോമ്പിലൂടെ നേടിയെടുത്ത ആത്മചൈതന്യം ജീവിതത്തിലുടനീളം പുലര്‍ത്തുമെന്ന പ്രഖ്യാപനത്തിലൂടെയാണ് വിശ്വാസികളുടെ ഈദ് ആഘോഷം. ബുധനാഴ്ചത്തെ പെരുന്നാള്‍ നമസ്കാരത്തിന് മുന്നോടിയായി വിശ്വാസികള്‍ ഫിത്തര്‍ സക്കാത്ത് നല്കി നോമ്പില്‍ സംഭവിച്ച വീഴ്ചകള്‍ക്ക് കൂടി പ്രായശ്ചിത്വം ചെയ്യും.