Home » ഇൻ ഫോക്കസ് » എല്ലാവര്‍ക്കും വീട്;ക്ഷേമ പെന്‍ഷനുകള്‍ 1000 രൂപയാക്കി;വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍; ജനപ്രിയ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്

എല്ലാവര്‍ക്കും വീട്;ക്ഷേമ പെന്‍ഷനുകള്‍ 1000 രൂപയാക്കി;വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍; ജനപ്രിയ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്

സംസ്‌ഥാനത്തിന്റെ സാമ്പത്തിക മാന്ദ്യം മറികടക്കാൻ പ്രത്യേക നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് പിണറായി വിജയൻ സർക്കാരിന്റെ ആദ്യ ബജറ്റ്. ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ തുടരുകയാണ്. 12,000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ക്ഷേമ പെൻഷനുകൾ ഉയർത്തും, 60 വയസ് പൂർത്തിയാക്കിയ മുഴുവൻ തൊഴിലാളികൾക്കും പെൻഷൻ, മുഴുവൻ പെൻഷനുകളും ബാങ്ക് വഴി വിതരണം ചെയ്യും, പട്ടികവർഗ വിഭാഗക്കാർക്ക് വീടും സ്‌ഥലവും വാങ്ങാൻ പണം തുടങ്ങി നിരവധി ജനക്ഷേമ പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. യുഡിഎഫ് സർക്കാരിന്റെ വയൽ നികത്തൽ വ്യവസ്‌ഥ റദ്ദാക്കി, നാളികേര വികസനത്തിന് 1,000 കോടി, നെൽസംഭരണത്തിന് 385 കോടി, റബർ ഉത്തജന പാക്കേജ് തുടരും, റബർ വിലസ്‌ഥിരതാ ഫണ്ടിലേക്ക് 500 കോടി തുടങ്ങി കാർഷിക മേഖലയെ ഊർജിതമാക്കാനുള്ള പദ്ധതികളും സർക്കാർ പ്രഖ്യാപിച്ചു.

ബജറ്റിലെ പ്രധാന നിർദേശങ്ങൾ * സാമ്പത്തികമാന്ദ്യം മറികടക്കാൻ പ്രത്യേക നിക്ഷേപ പദ്ധതി * 12,000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജ് * എല്ലാ ക്ഷേമ പെൻഷനുകൾ ഉയർത്തും * 60 കഴിഞ്ഞ മുഴുവൻ തൊഴിലാളികൾക്കും പെൻഷൻ * പെൻഷനുകൾ ബാങ്ക് വഴിയാക്കും * കുടിശിക ഓണത്തിനു മുമ്പ് കൊടുത്തു തീർക്കും * എല്ലാ സാമൂഹിക പെൻഷനുകളും 1,000 രൂപയാക്കും * തൊഴിലുറപ്പ് പദ്ധതിയിൽപെട്ടവർക്ക് ആരോഗ്യപദ്ധതി * പട്ടികവർഗക്കാർക്ക് വീടും സ്‌ഥലവും വാങ്ങാൻ 450 കോടി * അഗതികൾക്കുള്ള ആശ്രയപദ്ധതി വിപുലീകരിക്കും * പണി പൂർത്തിയാകാത്ത വീടുകൾക്ക് പ്രത്യേക പദ്ധതി * വീടൊന്നിന് രണ്ടു ലക്ഷം രൂപ സഹായം * ഭൂമിയില്ലാത്തവർക്ക് മൂന്നു സെന്റ് വീതമെങ്കിലും നല്കും * ഭൂമി ഏറ്റെടുക്കുന്നതിന് 8,000 കോടി * അടിസ്‌ഥാന സൗകര്യ വികസന പദ്ധതികൾക്കായി 20,000 കോടിയുടെ പാക്കേജ് * അടിസ്‌ഥാന സൗകര്യ വികസനത്തിന് പ്രത്യേക ഫണ്ട് * പെട്രോൾ സെസസും മോട്ടോർ വാഹന നികുതിയുടെ ഒരു ഭാഗവും ഫണ്ടിലേക്ക് * ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 68 കോടി * അന്ധർക്ക് സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ പരിശീലനത്തിന് ഒന്നരകോടി * മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് 100 കോടി * എട്ടാംക്ലാസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ യൂണിഫോം * ഇതരസംസ്‌ഥാന തൊഴിലാളികൾക്കായി നിയമനിർമാണം * മുന്നോക്ക വികസന കോർപറേഷന് 35 കോടി രൂപ * കെഎസ്ഡിപിയുടെ കീഴിൽ പൊതുമേഖലയിൽ മരുന്നു നിർമാണ കമ്പനി * വിഴിഞ്ഞം പുനരധിവാസം സർക്കാർ ഏറ്റെടുക്കും * ഇതിനായി 25 കോടി രൂപ വകയിരുത്തും * പച്ചക്കറി വിപണന സഹായത്തിന് 25 കോടി * നാളികേര വികസനത്തിന് 100 കോടി കൂടി * വയൽ നികത്തൽ വ്യവസ്‌ഥ റദ്ദാക്കി * നെൽ സംഭരണത്തിന് 385 കോടി * നെൽവയൽ ഡാറ്റാ ബാങ്ക് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും * റബർ ഉത്തേജന പാക്കേജ് തുടരും * റബർ വിലസ്‌ഥിരതാ ഫണ്ടിലേക്ക് 500 കോടി രൂപ * പച്ചക്കറി കൃഷിക്കായി കൂട്ടായ്മ * അഗ്രോ പാർക്കുകൾക്ക് 500 കോടി * കടക്കെണിയിലായ ക്ഷീരകർഷകരെ സഹായിക്കാൻ അഞ്ചു കോടി * മണ്ണ്, ജലസംരക്ഷണം തൊഴിലുറപ്പു പദ്ധതിയിലേക്ക് * കയർ വിലസ്‌ഥിരതാ ഫണ്ട് 17ൽ നിന്ന് 100 കോടിയാക്കി * തൊഴിലാളികൾ ഉത്പാദിപ്പിക്കുന്ന മുഴുവൻ കയറും കയർഫെഡ് സംഭരിക്കും * മത്സ്യത്തൊഴിലാളി കടാശ്വാസത്തിന് 50 കോടി * കൈത്തറി ഖാദി മേഖലകളിൽ തൊഴിൽ ദിനങ്ങൾ ഉറപ്പാക്കും * കശുവണ്ടി മേഖലയ്ക്കായി 100 കോടി രൂപ * മത്സ്യബന്ധന തുറമുഖങ്ങൾക്കായി 26 കോടി * ആഴക്കടൽ മത്സ്യബന്ധന പരിശീലന പരിപാടികൾക്കായി 10 കോടി രൂപ * കന്നുകുട്ടി പരിപാലനത്തിന് 50 കോടി രൂപ * സൗജന്യ റേഷൻ വിതരണം വിപുലീകരിക്കും

Leave a Reply