കോഴിക്കോട് മെഡിക്കല്‍ കോളേജ് എയിംസ് നിലവാരത്തില്‍ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. നിലവിലുള്ള ഘടനയില്‍ മാറ്റം വരുത്തി മെഡിക്കല്‍ കോളേജ് വികസനത്തിന് അടിയന്തരമായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും. ഒപി വിഭാഗത്തില്‍ ഇപ്പോഴുള്ള സൗകര്യക്കുറവ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ പരിഹരിക്കും. സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കാന്‍ അടിയന്തരമായി ഇടപെടും. അനുവദിച്ച തസ്തികകളില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍,പാരമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ നിയമിക്കുന്ന കാര്യം ഉറപ്പുവരുത്തും. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ ആവശ്യത്തിന് ലഭിക്കാത്തത് വലിയ പ്രശ്നമാണ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 200 ഡോക്ടര്‍മാരെ പി എസ സി വഴി നിയമിച്ചെങ്കിലും 54 പേര് മാത്രമാണ് സര്‍വ്വീസില്‍ ചേര്‍ന്നത്.ഒരു വര്‍ഷത്തിനകം സ്റ്റോഫ് പാറ്റേണ്‍ പ്രകാരം ഡോക്ടര്‍മാരെ നിയമിക്കും. തുടര്‍ന്ന് പുതിയ പുതിയ തസ്തിക സൃഷ്ടിക്കുന്ന കാര്യവും പരിഗണിക്കും. ഡിഫ്തീരിയ പ്രതിരോധ കുത്തിവെയ്പ്പുകള്‍ ഊര്ജ്ജിതമാക്കുമെന്നുംമന്ത്രി പറഞ്ഞു.
