Home » ന്യൂസ് & വ്യൂസ് » ബജറ്റ്; കോഴിക്കോടിനും വയനാടിനും പ്രതീക്ഷ നല്‍കി ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി റോഡ്

ബജറ്റ്; കോഴിക്കോടിനും വയനാടിനും പ്രതീക്ഷ നല്‍കി ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി റോഡ്

കോഴിക്കോടിനും വയനാട് ജില്ലക്കും ഒരുപോലെ പ്രതീക്ഷയേകുന്ന ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി റോഡിന് സാധ്യത തെളിയുന്നു. സര്‍ക്കാറിന്റെ ബജറ്റില്‍ റോഡിന്റെ സര്‍വ്വേ നടപടികള്‍ക്ക് 20 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഇതോടെ താമരശ്ശേരി ചുരത്തെ ആശ്രയിക്കാതെ വയനാട്ടിലെത്താനുള്ള എളുപ്പമാര്‍ഗ്ഗം സാധ്യമാകും.
കഴിഞ്ഞ സര്‍ക്കാര്‍ തുരങ്കം നിര്‍മ്മിച്ച് റോഡ് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പഠനം നടത്തുകയും അതില്‍ അനുകൂലമായ റിപ്പോര്‍ട്ടാണ് പ്രാഥമിക പഠനത്തില്‍ ഉണ്ടായത്. ഇതിന്റെ തുടര്‍ച്ചയായാണ് വിശദമായ സര്‍വ്വേക്ക് തുക അനുവദിച്ചിരിക്കുന്നത്.

Leave a Reply