Home » ന്യൂസ് & വ്യൂസ് » ബജറ്റ്;കോഴിക്കോട് ജില്ലക്ക് നേട്ടവുമായി പി എസ് സി പരീക്ഷാകേന്ദ്രവും ഇന്‍ഡോര്‍ സ്റ്റേ‍ഡിയവും

ബജറ്റ്;കോഴിക്കോട് ജില്ലക്ക് നേട്ടവുമായി പി എസ് സി പരീക്ഷാകേന്ദ്രവും ഇന്‍ഡോര്‍ സ്റ്റേ‍ഡിയവും

കോഴിക്കോട് ജില്ലക്ക് പ്രീക്ഷയേകി പിണറായി സര്‍ക്കാറിന്റെ കന്നി ബജറ്റ്. വര്‍ഷങ്ങളായി പ്രഖ്യാപനത്തില്‍ നില്‍ക്കുന്ന കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി മുന്നോട്ട് കൊണ്ടുപോകുമെന്ന് സര്‍ക്കാറിന്റെ പുതിയ ബജറ്റില്‍ വ്യക്തമാക്കി. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലും പശ്ചാത്തലരംഗത്തും കലാ-കായിക-സാംസ്‌കാരിക മേഖലകളിലും ബജറ്റ് വിഹിതം ലഭിച്ചു.
കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിന്റെ കെട്ടിട നിര്‍മ്മാണത്തിന് 100 കോടി രൂപ വകവരുത്തിയിട്ടുണ്ട്. ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ 40 കോടി രൂപ ചെലവില്‍ സാംസ്‌കാരിക സമുച്ചയം നിര്‍മ്മിക്കുമെന്നും കോഴിക്കോടിന്റെ കാല്‍പ്പന്തുകളിക്കാരന്‍ ഒളിമ്പ്യന്‍ റഹ്മാന്റെ പേരില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം, നടുവണ്ണൂരിലും പുല്ലൂരാംപാറയിലും മിനി സ്റ്റേഡിയങ്ങള്‍ എന്നീ പ്രഖ്യാപനങ്ങളും ജില്ലക്ക് ഏറെ പ്രതീക്ഷാര്‍ഹമാണ്. ദേശീയപാതയില്‍ വടകരക്കു സമീപം മൂരാട് പാലം പുനര്‍നിര്‍മ്മിക്കാന്‍ 50 കോടി രൂപ വക രുത്തിയിട്ടുണ്ട്. കോഴിക്കോട്ട് പി എസ് സി ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം സ്ഥാപിക്കുന്നതിന് 10 കോടി രൂപയാണ് നീക്കിവെച്ചത്. ഇത് മലബാര്‍ മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലന്വേഷകര്‍ക്ക് ഉപകാരപ്പെടും. വടകര-മാഹി കനാല്‍ നിര്‍മ്മാണത്തിന് 50 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply