Home » ഇൻ ഫോക്കസ് » രാമനാമവുമായി വീണ്ടുമൊരു കര്‍ക്കടം കൂടി; രാമായണമാസത്തിന് ഇന്ന് തുടക്കം

രാമനാമവുമായി വീണ്ടുമൊരു കര്‍ക്കടം കൂടി; രാമായണമാസത്തിന് ഇന്ന് തുടക്കം

ഇന്ന് കര്‍ക്കിടകം ഒന്ന്.  വീടുകളും ക്ഷേത്രങ്ങളും രാമനാമ ജപങ്ങളാല്‍ മുഖരിതമാകുന്ന ഒരുമാസക്കാലം. ഭക്തിയു‌െ മന്ത്രധ്വനികളുമായി രാമായണമാസത്തിന് തുടക്കം.  മനുഷ്യമനസിലെ അന്തകാരം അകറ്റാന്‍ രാമായണ പാരായണത്തിലൂടെ സാധിക്കുമെന്നാണ് വിശ്വാസം. കിളിപ്പാട്ടിന്റെ ഇണത്തില്‍ രാമായണത്തിന്റെ ശീലുകള്‍ മുഴങ്ങുമ്പോള്‍ കളളകര്‍ക്കിടകത്തിന്റെ വറുതിയും അരിഷ്ടതകളും കുടുംബത്തില്‍ നിന്ന് വിട്ടൊഴിയുമെന്നാണ് വിശ്വാസം.
കര്‍ക്കിടകം പിറക്കും മുമ്പേ വീടും പരിസരവും ശുദ്ധീകരിച്ച് ചേട്ടാഭഗവതിയെ പുറത്താക്കി ശ്രീഭഗവതിയെ സ്വാഗതം ചെയ്യുന്നതോടെയാണ് രാമായണ മാസാരംഭത്തിന് തുടക്കമാകുന്നത്. തെക്കന്‍ ജില്ലകളില്‍ ഈ മാസങ്ങളില്‍ ഗണപതിഹോമങ്ങള്‍ പതിവാണ്. കര്‍ക്കിടോക്തി എന്നറിയപ്പെടുന്ന ആടിവേടന്മാരുടെ വരവാണ് വടക്കിന്റെ കര്‍ക്കിടക സൗന്ദര്യം. പിതൃപുണ്യത്തിനായി ബലിയിടുന്നതും കര്‍ക്കിടക വാവിലാണ്. പഞ്ഞകര്‍ക്കിടമെന്ന് പൊതുവില്‍ വിശേഷിപ്പിക്കപ്പെടുമെങ്കിലും കര്‍ക്കിടകം സമൃതിയുടെ പൊന്നിന്‍ ചിങ്ങത്തിലേക്കുളള ചുവടുവെപ്പാണ്. രാമായണമാസത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ വിവിധ പൂജാപരിപാടികള്‍ നടക്കാറുണ്ട്.

Leave a Reply