Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് കോടതിയിലും വിലക്ക്; മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി

കോഴിക്കോട് കോടതിയിലും വിലക്ക്; മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി

കോഴിക്കോടും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്. ഐസ്‌ക്രീം കേസ് പരിഗണിക്കുന്ന ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരം പൊലീസാണ് മാധ്യമ പ്രവര്‍ത്തകരെ വിലക്കിയത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് മാധ്യമപ്രവര്‍ത്തകര്‍. നേരത്തെ കൊച്ചിയിലും തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകരെ വിലക്കിയതിന് പിന്നാലെയാണ് കോഴിക്കോടും വിലക്കേര്‍പ്പെടുത്തിയിക്കുന്നത്.

നേരത്തെ കൊച്ചിയിലും തിരുവനന്തപുരത്തും റിപ്പോര്‍ട്ടിങിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കോഴിക്കോടും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ജുഡീഷ്യലിന്റെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു അനുഭവമുണ്ടായിരിക്കുന്നത്. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടിങിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ ംസഘം ചേര്‍ന്ന് മര്‍ദ്ദിച്ചതില്‍ നിന്നുമാണ് സംഭവങ്ങളുടെ തുടക്കം, സര്‍ക്കാര്‍ പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെതിരെയുള്ള പീഡന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു അഭിഭാഷകരെ പ്രകോപിപ്പിച്ചത്. ഇതിന് പിന്നാലെ തിരുവനന്തപുരം വഞ്ചിയൂരില്‍ കോടതിയിലും സംഘര്‍ഷങ്ങള്‍ അരങ്ങേറിയിരുന്നു. കടകംപള്ളി കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതിന്റെ പകര്‍പ്പ് എടുക്കാന്‍ കോടതിയില്‍ എത്തിയപ്പോഴായിരുന്നു മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

അതിനിടെ അഭിഭാഷകരെ നിയന്ത്രിക്കുന്നതില്‍ പൊലീസിന് പരിമിതികളുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ കോടതിയാണ് നിലപാട് സ്വീകരിക്കേണ്ടതെന്നും ഹൈക്കോടതി ഇടപെട്ട് പ്രശ്‌നത്തില്‍ പരിഹാരം കാണേണ്ട സമയമായെന്നും പിണറായി വ്യക്തമാക്കിയിരുന്നു. പിണറായിയുടെ പ്രതികരണത്തിന് തൊട്ടുമുന്‍പ് മാധ്യമ സ്വാതന്ത്യം സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന സിപിഐഎം നേതാവ് വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് കത്തയച്ചിരുന്നു.

Leave a Reply