Home » നമ്മുടെ കോഴിക്കോട് » ബേപ്പൂരിൽ യുദ്ധകപ്പല്‍ രൂപകല്‍പന ഗവേഷണ കേന്ദ്രം;തുടർ നീക്കങ്ങൾ സജീവമായി

ബേപ്പൂരിൽ യുദ്ധകപ്പല്‍ രൂപകല്‍പന ഗവേഷണ കേന്ദ്രം;തുടർ നീക്കങ്ങൾ സജീവമായി

ചാലിയത്ത് പ്രതിരോധമന്ത്രാലയം തുടങ്ങുന്ന  യുദ്ധകപ്പല്‍ രൂപകല്‍പന, ഗവേഷണ കേന്ദ്രത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ജീവന്‍ വയ്ക്കുന്നു. . ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനായി കരാര്‍ ഏറ്റെടുത്ത മുംബൈയിലെ മസഗോണ്‍ഡോക്ക് കമ്മിറ്റി പ്രതിരോധ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്്.രൂപകല്‍പനാ ഡിസൈനര്‍, നേവല്‍ ആര്‍ക്കിടെക്ട് ഡാറ്റാ എക്‌സ്‌പേര്‍ട്ട്, ട്രെയ്‌നിംഗ് ഓഫീസര്‍, അക്കൗണ്ടന്റ് എന്നിവരെ നിയമിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു ആദ്യഘട്ടത്തില്‍ ഇത്തരം ഉദ്യോഗസ്ഥരെ നിയമിച്ചാല്‍ മാത്രമെ പദ്ധതിയുടെ ഡിസൈനിംഗും മറ്റു അനുബന്ധ കാര്യങ്ങളും ചെയ്യാനാകൂ. നിര്‍ദേശിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി രൂപ ഉടന്‍ അനുവദിക്കുമെന്ന് കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളോട് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

ഡിആര്‍ഡിഒ, തീരദേശ സംരക്ഷണ സേന , നാവിക സേന, കപ്പല്‍ നിര്‍മാണ ശാലകള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് നിര്‍ദേശ് നടപ്പിലാക്കുന്നത്. ഇത്തരത്തില്‍ രാജ്യത്തെ ആദ്യ സംരംഭമാണിത്. 600 കോടി മുതല്‍ മുതല്‍മുടക്കുള്ള പദ്ധതിക്ക് കേരള സര്‍ക്കാര്‍ 40 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കിയിരുന്നു. ബേപ്പൂര്‍ തുറമുഖത്തില്‍ എതിര്‍വശം ചാലിയാറും അറബിക്കടലും സംഗമിക്കുന്ന കടലുണ്ടി പഞ്ചായത്തിലെ ചാലിയത്താണ് നിര്‍ദേശ് എത്തുന്നത്. പ്രതിരോധ മന്ത്രാലയവും സംസ്ഥാന വ്യവസായ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിക്ക് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള കപ്പല്‍ നിര്‍മാണ ശാലയായ മുംബൈയിലെ മാസഗോണ്‍ഡോക്കാണ് നേതൃത്വം നല്‍കുന്നത്.

യുദ്ധക്കപ്പല്‍ രൂപഘടന, യന്ത്ര സംവിധാനങ്ങള്‍, ആയുധങ്ങള്‍, സെന്‍സറുകള്‍, രൂപകല്പന തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി രാജ്യത്തെ പ്രതിരോധ നാവിക കപ്പല്‍ നിര്‍മാണ ശാലകളിലെയും, കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലെയും ഇരുപത്തിയഞ്ചോളം യുവ എന്‍ജിനിയര്‍മാര്‍ക്ക് മസഗോണ്‍ഡോക്കിന്റെ നേതൃത്വത്തില്‍ നിര്‍ദ്ദേശ് പദ്ധതി പ്രദേശത്ത് നവീകരിച്ച കെട്ടിടത്തില്‍ വച്ച് പരിശീലനം നല്‍കിയിരുന്നു. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കി പരിശീലനവും മറ്റു അനുബന്ധ നടപടികളും ചെയ്‌തെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. 2011 ജനുവരി നാലിനാണ് ചാലിയത്ത് പ്രതിരോധ മന്ത്രി എ.കെ. ആന്റണി പദ്ധതിയുടെ തറക്കല്ലിട്ടത്.

Leave a Reply