Home » ഇൻ ഫോക്കസ് » തൊമ്മൻ കുത്ത്‌; വാർത്ത കെട്ടുകഥയെന്നു യുവതിയെ രക്ഷിച്ച രാഹുൽ

തൊമ്മൻ കുത്ത്‌; വാർത്ത കെട്ടുകഥയെന്നു യുവതിയെ രക്ഷിച്ച രാഹുൽ

തൊടുപുഴക്കടുത്ത് തൊമ്മന്‍കുത്തില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവതി തന്നെ രക്ഷിക്കാന്‍ പുഴയിലേക്ക് ചാടി നീന്തിയെത്തിയ രാഹുലിനോട് ഭര്‍ത്താവല്ലാതെ മറ്റാരും തന്നെ തൊട്ടുപോകരുതെന്ന് അലറിയെന്നും മരണത്തെ മുഖാമുഖം കണ്ട ഇവരെ രാഹുല്‍ ഒടുവില്‍ ബലമായി രക്ഷപ്പെടുത്തിയെന്നുമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അടക്കം പ്രത്യക്ഷപ്പെട്ട വാര്‍ത്തകെട്ടുകഥയാണെന്ന് യുവതിയെ രക്ഷിച്ച പട്ടാളക്കാരനായ രാഹുൽ

. മാധ്യമങ്ങളൊന്നും ഒരിക്കല്‍ പോലും എന്നെ ബന്ധപ്പെട്ടിട്ടില്ല. ഇതിന്റെ പേരില്‍ സാമുഹിക മാധ്യമങ്ങളില്‍ നടക്കുന്ന കോലാഹലങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും രാഹുല്‍ മാധ്യമം ദിനപത്രത്തോട് വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. ഒരാള്‍ മരിച്ചുകിടക്കുന്നത് കണ്ടാല്‍ തിരിഞ്ഞുനോക്കാന്‍ ഇനി ഞാനൊന്ന് മടിക്കും. സത്യം അന്വേഷിക്കാതെയാണ് ആരോ ഇത്തരത്തിലുളള വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്നും രാഹുല്‍ പറഞ്ഞു.

തൊടുപുഴക്കടുത്ത് തൊമ്മന്‍കുത്തില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവതി തന്നെ രക്ഷിക്കാന്‍ പുഴയിലേക്ക് ചാടി നീന്തിയെത്തിയ രാഹുലിനോട് ഭര്‍ത്താവല്ലാതെ മറ്റാരും തന്നെ തൊട്ടുപോകരുതെന്ന് അലറിയെന്നും മരണത്തെ മുഖാമുഖം കണ്ട ഇവരെ രാഹുല്‍ ഒടുവില്‍ ബലമായി രക്ഷപ്പെടുത്തിയെന്നുമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അടക്കം പ്രത്യക്ഷപ്പെട്ട വാര്‍ത്ത. തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ ഇത് വിഷയമായി വംശീയത മുറ്റി നില്‍ക്കുന്ന തരത്തിലുളള ട്രോളുകളും വന്നിരുന്നു. അപകടത്തെക്കുറിച്ച് അവധി കഴിഞ്ഞ് തിങ്കളാഴ്ച മടങ്ങിയെത്തിയ രാഹുല്‍ പറയുന്നത് ഇങ്ങനെയാണ്.

കഴിഞ്ഞ ശനിയാഴ്ച രാത്രി തൊടുപുഴയില്‍ നിന്നും സ്വദേശമായ തൊമ്മന്‍കുത്തിലേക്ക് പോകുകയായിരുന്നു. തൊമ്മന്‍കുത്ത് പാലത്തിന് അടുത്തെത്തിയപ്പോള്‍ നെറ്റിയില്‍ മുറിവുമായി മറിഞ്ഞ ബൈക്കിന് മുന്നില്‍ യാത്രക്കാരന്‍ നില്‍ക്കുന്നു. പുഴയില്‍ നിന്നും ശബ്ദം കേട്ടപ്പോള്‍ കുട്ടികളാരെങ്കിലും വീണിട്ടുണ്ടാകുമെന്ന് കരുതി. പിന്നീട് ഒന്നും ആലോചിച്ചില്ല. പുഴയിലേക്ക് എടുത്തുചാടി. ഇതിനിടെ പിറ്റേദിവസം ജോലി സ്ഥലത്തേക്ക് മടങ്ങാനുളള ട്രെയിന്‍ ടിക്കറ്റും പോക്കറ്റിലുണ്ടായിരുന്ന പണവും, വില കൂടിയ മൊബൈലും നഷ്ടമായി.

തന്റെ മുട്ടിന് മുകളിലെ വെള്ളമുണ്ടായിരുന്നുള്ളൂ. ശക്തമായ ഒഴുക്കില്ല. നീന്തേണ്ട ആവശ്യമില്ല. നടന്ന് യുവതിയുടെ അടുത്തെത്തുമ്പോഴേക്കും അവര്‍ താനെ പിടിച്ച് എഴുന്നേറ്റിരുന്നു. ഞാന്‍ ആശ്വസിപ്പിച്ചു. എന്റെ കൂടെ കരയിലേക്ക് നടന്നെത്തിയപ്പോള്‍ അവരുടെ ഭര്‍ത്താവും അവിടേക്ക് ഇറങ്ങിവന്നു. ഇനി ഇക്കാ സഹായിച്ചോളും എന്ന് യുവതി പറഞ്ഞു. എനിക്ക് അവരെ സാഹസികമായി രക്ഷിക്കേണ്ടി വരുകയോ, അവര്‍ എന്നെ തൊടരുതെന്ന് പറയുകയോ ചെയ്തിട്ടില്ല. ടിക്കറ്റ് നഷ്ടപ്പെട്ടതിനാല്‍ യാത്ര ഒരു ദിവസം മാറ്റിവെക്കേണ്ടി വന്നു. ഇത്രയുമാണുണ്ടായത്.

സംഭവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പച്ചക്കള്ളമാണെന്ന് യുവതിയും ഭര്‍ത്താവും വ്യക്തമാക്കിയിട്ടുണ്ട്. അല്‍പ്പസമയം പുല്‍പടര്‍പ്പില്‍ പിടിച്ചുകിടന്നശേഷം അധികം ആഴമോ ഒഴുക്കോ ഇല്ലാത്ത പുഴയില്‍ നിന്നും താനെ കരയിലേക്ക് കയറുകയായിരുന്നു. ഈ സമയത്താണ് നാട്ടുകാര്‍ സ്ഥലത്തെത്തിയത്. ഇതിനിടെ തന്റെ അവശത കണ്ട് ഒരാള്‍ എടുക്കണോ എന്ന് ചോദിച്ചു. വേണ്ട ഇക്ക കൈയില്‍ പിടിച്ചോളുമെന്ന് പറഞ്ഞു. മറ്റ് പ്രചാരണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും യുവതി വ്യക്തമാക്കി.

Leave a Reply