Home » ന്യൂസ് & വ്യൂസ് » അമാനവസംഗമം വിമർശിക്കപ്പെടുന്നു! മാപ്പിള-ദളിത പക്ഷത്തുനിന്ന്

അമാനവസംഗമം വിമർശിക്കപ്പെടുന്നു! മാപ്പിള-ദളിത പക്ഷത്തുനിന്ന്

ജമാഅത്തെഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയവര്‍ ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്നുവെന്നുള്ള വാദം എത്രമാത്രം കണക്കിലെടുക്കാം?

കേന്ദ്രീകൃത-ജനാധിപത്യവിരുദ്ധ-ഭൂരിപക്ഷ വര്‍ഗ്ഗീയ ഫാസിസ്റ്റ് കൂട്ടായ്മകള്‍പോലെതന്നെ ഇവർ അസ്വീകാര്യരല്ലേ?

കുറിമാനം കിട്ടിയില്ലെന്ന കാരണമുയര്‍ത്തി  മനുഷ്യസംഗമത്തെ തള്ളിപ്പറഞ്ഞത് ശരിയോ?

കടുത്ത ദുരനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ള ഒരാളും അത്തരമൊന്ന്  ശത്രുവിനുപോലും വരുത്താൻ ആഗ്രഹിക്കില്ല.

കടുത്ത ദുരനുഭവങ്ങളല്ല, ആത്മരതിയാണ് ഹിംസയിലേക്കു നയിക്കുന്നതെന്നാണ് അതിനെക്കുറിച്ച് പഠിച്ചിട്ടുള്ളവരൊക്കെ പറയുന്നത്. ദുരന്തങ്ങളുമായി ഭാവനയില്‍ താദാത്മ്യം  പ്രാപിക്കുന്നവരായിരിക്കും പ്രതികരണമെന്ന രീതിയില്‍ ഹിംസയിലേക്കു തിരിയുന്നത്.

അതാണ് നാം നിരന്തരം കാണുന്ന, കടന്നുപോകുന്ന യാഥാര്‍ത്ഥ്യം. ഇതാണ് ഹിംസ എന്നുപറയുന്ന പങ്കു കച്ചവടത്തിന്‍റെ രസതന്ത്രം. അതു തഴക്കുന്നതും വളരുന്നതും ആത്മരതിയിലും മഹാഭൂരിപക്ഷത്തിന്റെ മറവിയിലുമാണ്.

കൂട്ടായ ഓര്‍മയെ തെളിച്ചെടുക്കുവാനും സജീവമായി നിലനിര്‍ത്താനും പരസ്പരം സഹായിക്കലാണ്, അതുമാത്രമാണ്, ഒരേയൊരു സാധ്യതയെന്നു കരുതുന്നു, ‘സംവാദം’.

മനുഷ്യസംഗമത്തിനെതിരെ ‘അമാനവസംഗമം’ അതിനായിരുന്നോ?

 

ആർക്കും എഴുതാം, ‘സംവാദം’ പുതിയ ലക്കത്തിലേക്ക് കടക്കുംവരെ.

Leave a Reply