Home » എഡിറ്റേഴ്സ് ചോയ്സ് » ഭരണ പരിഷ്കാര കമ്മിഷൻ; മൂന്ന് അംഗങ്ങളും മുപ്പത് സ്റ്റാഫും

ഭരണ പരിഷ്കാര കമ്മിഷൻ; മൂന്ന് അംഗങ്ങളും മുപ്പത് സ്റ്റാഫും

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐ(എം)നേതാവുമായ വിഎസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷന്‍റെ ഓഫീസ് സെക്രട്ടറിയേറ്റിലെ അനക്സ് രണ്ടില്‍ പ്രവര്‍ത്തിക്കുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നതിന്റെ പിന്നാലെ കമ്മിഷന് വേണ്ടി വിവിധ തസ്തികകൾ സൃഷ്ടിച്ചു കൊണ്ടു സർക്കാർ ഉത്തരവിറക്കി. കമ്മിഷന് ആവശ്യമായ തസ്തികകളും കാബിനറ്റ് റാങ്കുള്ള വിഎസിന്റെ പഴ്സനൽ സ്റ്റാഫിന്റെ തസ്തികകളും പ്രത്യേകമാണു സൃഷ്ടിച്ചിരിക്കുന്നത്.

ഭരണ പരിഷ്കാര കമ്മീഷനില്‍ അഡീഷണൽ സെക്രട്ടറി അടക്കം 30 പേരാണ് കമ്മിഷന്‍ സ്റ്റാഫ് ലിസ്റ്റിലുള്ളത്. ഈ മുപ്പത് പേരില്‍ 14 പേര്‍ കമ്മിഷന്‍ ചെയര്‍മാനായ വിഎസ്സിന്‍റെ സേവനത്തിനു വേണ്ടി മാത്രമുള്ളവരാണ്. മുന്‍ ചീഫ് സെക്രട്ടറിമാരായ സിപി നായര്‍, നീലാഗംഗാധരന്‍ എന്നിവര്‍ അംഗങ്ങളും ഭരണ പരിഷ്‌കാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറിയായിരിക്കും.

ഒരു പ്രൈവറ്റ് സെക്രട്ടറി, ഒരു അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, രണ്ട് പിഎ, ഒരു സ്റ്റെനോ, നാല് ക്ലർക്കുമാർ, രണ്ട് ഡ്രൈവർ, ഒരു പാചകക്കാരൻ, രണ്ട് സുരക്ഷാ ജീവനക്കാർ എന്നിവരാണ് വിഎസ്സിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കാന്‍ നിശ്ചയിച്ചിട്ടുള്ള സ്റ്റാഫുകള്‍.

ഇത്രയും ജീവനക്കാർക്കു ശമ്പളം നൽകുന്നതിനു മാസം 15 ലക്ഷത്തോളം രൂപ ചെലവു വരും. ]കാബിനറ്റ് റാങ്കുള്ള ചെയർമാന്റെയും ചീഫ് സെക്രട്ടറിയുടെ പദവിയുള്ള അംഗങ്ങളുടെയും ശമ്പളം, ടിഎ,‍ ഡിഎ, കമ്മിഷന്റെ പ്രവർത്തനത്തിനാവശ്യമായ മറ്റു ചെലവുകൾ തുടങ്ങിയവ ഇതിനു പുറമെ വരും.‍ ചെയർമാനും അംഗങ്ങൾക്കും വിമാനയാത്രക്കൂലി ഉൾപ്പെടെ ലഭിക്കും

ഭരണ പരിഷ്കാര കമ്മിഷനിൽ അനുവദിച്ച തസ്തികകളും എണ്ണവും: അഡീഷനൽ സെക്രട്ടറി-1, ‍ഡപ്യൂട്ടി കലക്ടർ-1, ഫിനാൻസ് ഓഫിസർ (ഡപ്യൂട്ടി സെക്രട്ടറി)-1, അണ്ടർ സെക്രട്ടറി-2, സെക്‌ഷൻ ഓഫിസർ-1, അസിസ്റ്റന്റ്-3, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്- ഇംഗ്ലിഷ്-2, മലയാളം-1, ദിവസ വേതനക്കാർ: ഓഫിസ് അറ്റൻഡന്റ്-3, ഡേറ്റാ എൻട്രി ഓപ്പറേറ്റർ-1, ഡ്രൈവർ-1.

Leave a Reply