Home » കവർ സ്റ്റോറി » നാളെ അറഫാ സംഗമം; കേരളത്തില്‍ തിങ്കളാഴ്ച ബലിപെരുന്നാള്‍ ആഘോിക്കും

നാളെ അറഫാ സംഗമം; കേരളത്തില്‍ തിങ്കളാഴ്ച ബലിപെരുന്നാള്‍ ആഘോിക്കും

ഇനിയുള്ള ദിവസങ്ങള്‍ പ്രാര്‍ത്ഥനയുടെയും ആത്മ നിര്‍വൃതിയുടെയും നാളുകള്‍. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് തുടക്കമായി. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്നുള്ള 14 ലക്ഷത്തിലധികം വരുന്ന തീര്‍ഥാടകര്‍ മക്കയിലെത്തി. ശനിയാഴ്ച രാത്രി തമ്പുകളുടെ താഴ്വരയായ മിനായില്‍ തീര്‍ഥാടകര്‍ രാപ്പാര്‍ക്കും.നാളെ പുലര്‍ച്ചെ അറഫാ മൈതാനി ലക്ഷ്യമാക്കി നീങ്ങും. ഹജ്ജിന്റെ മുഖ്യ കര്‍മമായ”അറഫാ സംഗമം നാളെ നടക്കും.

ഇന്ത്യയില്‍ നിന്ന് ഇത്തവണ ഹജ്ജിന് 1,36,020 പേര്‍ എത്തി. 1,00,020 പേര്‍ കേന്ദ്ര ഹജ്ജ് കമ്മറ്റി വഴിയും 36,000 പേര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും. മലയാളികള്‍ പതിനായിരത്തിലേറെ. കിങ് അബ്ദുല്ല റോഡിലാണ് ഇന്ത്യന്‍ തമ്പുകള്‍. മിനാല്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രവര്‍ത്തനമാരംഭിച്ചു.

വെള്ളിയാഴ്ച മഗ്രിബിനുശേഷം ഹാജിമാര്‍ മിനായിലേക്ക് നീങ്ങി. ഞായറാഴ്ച അറഫയില്‍ സംഗമിച്ച് മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് മിനായില്‍ തിരിച്ചെത്തും. മിനാ തമ്പുകളില്‍ നാലുനാള്‍ തങ്ങുന്ന തീര്‍ഥാടകര്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. ബുധനാഴ്ചയോടെ മക്കയില്‍നിന്ന് മടങ്ങിത്തുടങ്ങും. കേരളത്തില്‍ തിങ്കളാഴ്ച ബലിപെരുന്നാള്‍ ആഘോിക്കും.

ഇന്ത്യന്‍ ഹാജിമാര്‍ വെള്ളിയാഴ്ച വൈകിട്ടുമുതല്‍ മിനായിലേക്ക് നീങ്ങി. ഇന്ത്യന്‍ തീര്‍ഥാടകരെ മുഴുവന്‍ ശനിയാഴ്ച പുലരുംമുമ്പ് മിനായിലെത്തിക്കും. ഇന്ത്യന്‍ ഹാജിമാരില്‍ 65,000 പേര്‍ക്കുമാത്രമാണ് ട്രെയിന്‍ യാത്രയ്ക്ക് അനുമതി. ബാക്കിയുള്ളവര്‍ക്ക് ബസ് സൌകര്യമേര്‍പ്പെടുത്തി. കൈയില്‍ കഴിഞ്ഞ വര്‍ഷം ഹജ്ജ് കമ്മിറ്റി വഴിയെത്തിയ മുഴുവന്‍ ഹാജിമാര്‍ക്കും ട്രെയിന്‍ സര്‍വീസ് ലഭ്യമായിരുന്നു. സുരക്ഷാകാരണങ്ങളാലാണ് ട്രെയിന്‍ യാത്രികരുടെ എണ്ണം കുറച്ചത്. കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങളും ഹാജിമാര്‍ക്ക് നല്‍കി. ഹജജ് കര്‍മങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ വെള്ളം സ്‌പ്രേ ചെയ്യും. ഈവര്‍ഷത്തെ ഹജ്ജിന് പ്രധാനമന്ത്രിയുടെ ഹജ്ജ് സൌഹൃദ സംഘ അംഗങ്ങളായി മൌലാന ആസാദ് ഉര്‍ദു സര്‍വകലാശാല വൈസ് ചാന്‍സലര്‍ സഫര്‍ സരേഷ്വാലയും ഗുജറാത്ത് ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ മുഹമ്മദ് അലി ഖാദ്രിയും എത്തിയിട്ടു

Leave a Reply