Home » നമ്മുടെ കോഴിക്കോട് » കിടപ്പിലായ രോഗികള്‍ക്ക് വീട്ടിലെത്തി ആധാര്‍ എന്റോള്‍മെന്റ് നടത്തുന്നതിനായി മൊബൈല്‍ യൂണിറ്റിന് തുടക്കം കുറിക്കുന്നു

കിടപ്പിലായ രോഗികള്‍ക്ക് വീട്ടിലെത്തി ആധാര്‍ എന്റോള്‍മെന്റ് നടത്തുന്നതിനായി മൊബൈല്‍ യൂണിറ്റിന് തുടക്കം കുറിക്കുന്നു

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അക്ഷയയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ജില്ലാ മെഡിക്കല്‍ ഓഫീസുമായി സഹകരിച്ച് ജില്ലയിലെ കിടപ്പിലായ രോഗികള്‍ക്ക് വീട്ടിലെത്തി ആധാര്‍ എന്റോള്‍മെന്റ് നടത്തുന്നതിനായി കോര്‍പറേഷന്‍/പഞ്ചായത്ത്/ മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ ആധാര്‍ എന്റോള്‍മെന്റിന് മൊബൈല്‍ യൂണിറ്റിന് തുടക്കം കുറിക്കുന്നു.

ക്ഷേമപദ്ധതികള്‍ക്കായി ആധാര്‍ നമ്പര്‍ ആവശ്യമായ സാഹചര്യത്തില്‍ എന്റോള്‍മെന്റ് പൂര്‍ത്തീകരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മുന്‍ഗണന. ജില്ലയില്‍ കിടപ്പിലായ 9000ല്‍പരം പേരുണെ്ടന്നാണ് തദ്ദശസ്വയംഭരണസ്ഥാപനങ്ങളില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വിവിധ ഘട്ടങ്ങളിലായി ജില്ലാ പഞ്ചായത്ത്, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍, അക്ഷയ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ആശാവര്‍ക്കര്‍മാര്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കേന്ദ്രങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

കോഴിക്കോട് അസി. കളക്ടര്‍ ഇമ്പശേഖര്‍ നേതൃത്വം കൊടുക്കുന്ന പദ്ധതി 26ന് വെള്ളിമാടുകുന്ന് ഓള്‍ഡ് ഏജ് ഹോമിലെ അന്തേവാസികള്‍ക്ക് ആധാര്‍ എന്റോള്‍മെന്റ് നടത്തിയാണ് തുടക്കം കുറിക്കുന്നത്. വരും ദിവസങ്ങളില്‍ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കും. തീയതി പിന്നീട് അറിയിക്കും

Leave a Reply