Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് ബിസിനസ്‌ » വീണ്ടും ഒരു നീണ്ട ബാങ്ക് അവധിക്കാലമെത്തുന്നു

വീണ്ടും ഒരു നീണ്ട ബാങ്ക് അവധിക്കാലമെത്തുന്നു

ശനിയാഴ്ച മുതല്‍ ബുധനാഴ്ചവരെ അഞ്ച് ദിവസമാണ് അവധി മൂലം ബാങ്കുകള്‍ അടഞ്ഞുകിടക്കുക. രണ്ടാം ശനി, ഞായര്‍, മഹാനവമി, വിജയദശമി, മുഹറം എന്നിങ്ങനെ തുടര്‍ച്ചയായ അഞ്ച് ദിവസം അവധിയാണ്. ബാങ്കുകള്‍ അവധിയായത് മൂലം എ.ടി.എമ്മുകള്‍ പണിമുടക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍.

ബാങ്ക് അവധിയാണെങ്കിലും എ.ടി.എമ്മുകളില്‍ പണം നിറക്കാന്‍ പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃത‌ര്‍ പറയുന്നുണ്ടെങ്കിലും ഇത് ഫലപ്രദമല്ലെന്നാണ് പരാതി. അവധി മുന്‍കൂട്ടിക്കണ്ട് പലരും പണം പിന്‍വലിക്കാന്‍ തുടങ്ങിയതോടെ പല എ.ടി.എമ്മുകളും ഇപ്പോഴേ ശൂന്യമായിരിക്കുകയാണ്. കഴിഞ്ഞ ഓണാവധിയിലും സമാനമായ സാഹചര്യമുണ്ടായിരുന്നു, ബാങ്കുകള്‍ കൂട്ട അവധിയിലായതോടെ കാലിയായ എ.ടി.എമ്മുകളില്‍ നിന്ന് പണമെടുക്കാന്‍ കഴിയാതെ ഉപഭോക്താക്കള്‍ ചുറ്രിയോടി. നഗരപ്രദേശങ്ങളില്‍ എ.ടി.എമ്മുകളില്‍ പണം നിറക്കാന്‍ അധികൃതര്‍ കുറച്ചെങ്കിലും ശ്രദ്ധിച്ചെങ്കില്‍ ഗ്രാമപ്രദേശങ്ങളിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് പരാതിയുണ്ട്

Leave a Reply