Home » നമ്മുടെ കോഴിക്കോട് » സാഹസിക വിനോദത്തിന് പുത്തന്‍ ബോട്ടുകള്‍ ബീച്ചിലെത്തി; ബേപ്പൂരും കാപ്പാടും വരെ പോകുന്ന സ്പീഡ് ബോട്ടുകള്‍ ഉടന്‍

സാഹസിക വിനോദത്തിന് പുത്തന്‍ ബോട്ടുകള്‍ ബീച്ചിലെത്തി; ബേപ്പൂരും കാപ്പാടും വരെ പോകുന്ന സ്പീഡ് ബോട്ടുകള്‍ ഉടന്‍

വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ബീച്ചില്‍ ഇനി മുതല്‍ ബോട്ടുകളും. ആറു മാസം മുമ്പ് ബീച്ചില്‍ ബോട്ടുകളുമായെത്തിയ ‘ഇറോത്ത് വാട്ടര്‍ സ്‌പോര്‍ട്‌സാണ്’ വീണ്ടും സാഹസിക വിനോദവുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ബോട്ടും വാട്ടര്‍ സ്‌കൂട്ടറും ബീച്ചിലിറക്കിയത്. ട്രോളിങ് കാരണം കടവ് റിസോര്‍ട്ടിലായിരുന്നു കഴിഞ്ഞ മാസങ്ങളില്‍ ഇവരുടെ സര്‍വ്വീസ്. ഇനിമുതല്‍ കടവ് റിസോര്‍ട്ടിലും ബീച്ചിലും ഒരുമിച്ച് തങ്ങളുടെ സര്‍വ്വീസ് ഉണ്ടായിരിക്കുമെന്ന് ഇറോത്ത് വാട്ടര്‍ സ്‌പോര്‍ട്‌സ് മാനേജര്‍ സുരേഷ് പറഞ്ഞു.

സപീഡ് ബോട്ട് റൈഡിങ്, ജെറ്റ് സ്‌കിയിങ്, വാട്ടര്‍ സ്‌കിയിങ്, ബോര്‍ഡ് സ്‌കിയിങ് , തുടങ്ങി ഒരു ഡസനിലേറെ വ്യത്യസ്ത റൈഡുകളുണ്ടാവും. നാലു പേര്‍ക്കും ആറു പേര്‍ക്കും പന്ത്രണ്ട് പേര്‍ക്കും ഇരിക്കാവുന്ന സ്പീഡ് ബോട്ടുകള്‍ ഒരാള്‍ക്ക് വീതം ഇരിക്കാവുന്ന വാട്ടര്‍ സ്‌കൂട്ടര്‍ എന്നിവയാണ് ഇപ്പോള്‍ ബീച്ചിലുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ബോട്ടുകളും റൈഡിങ് സ്‌കൂട്ടറുകളും ബീച്ചിലെത്തും. ബീച്ചില്‍ നിന്നും ബേപ്പൂര്‍, കാപ്പാട് എന്നിവിടങ്ങളില്‍ പോകാന്‍ 12 പേര്‍ക്ക് ഇരിക്കാവുന്ന ദീര്‍ഘദൂര സ്പീഡ് ബോട്ട് വരും ദിവസങ്ങളില്‍ സര്‍വ്വീസ് ആരംഭിക്കും. ലൈഫ് ജാക്കറ്റടക്കം മികച്ച സുരക്ഷാ സംവിധാനവും ഇവര്‍ ഒരുക്കിയിട്ടുണ്ട്.

Leave a Reply