Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് ബിസിനസ്‌ » കേരളം നിക്ഷേപക സംഗമം 22,23 തിയ്യതികളിൽ കോഴിക്കോട്

കേരളം നിക്ഷേപക സംഗമം 22,23 തിയ്യതികളിൽ കോഴിക്കോട്

വടക്കൻ കേരളളത്തിലെ വ്യവസായ വികസനം ലക്ഷ്യമിട്ട് ഗ്രേറ്റർ മലബാർ ഇനിഷ്യേറ്റിവ് നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു.കേരളം ഇൻവെസ്റ്റ്മെന്റ് കോൺക്ലേവ് 2016 ‘ എന്ന പേരിലുള്ള സംഗമം ഒക്ടോബര് 22,23 ഉൽ സൈബർ 22,23 തിയ്യതികളിൽ കോഴിക്കോട്പാർക്കിലാണ് അരങ്ങേറുക.
മലബാർ മേഖലയിൽ നിന്നുണ്ട് സംരഭകർ ചേർന്ന് കഴിഞ്ഞ വർഷം രൂപം നൽകിയ കൂട്ടായ്മയാണ് ഗ്രേറ്റർ മലബാർ ഇനിഷ്യേറ്റിവ്.മലബാറിന് മുൻതൂക്കം നൽകിയുള്ള വ്യവസായ വളർച്ചയാണ് കേരളം നിക്ഷെഊപക സംഗമത്തിലൂടെ ഗ്രേറ്റർ മലബാർ ഇനിഷ്യേറ്റിവ് ലക്ഷ്യമിടുന്നത് .
പ്രമുഖ കൺസൾട്ടൻസി സ്ഥാപനങ്ങളായ കെ പി എം ജി ഏണെസ്റ് ആൻഡ് യങ്‌,പ്രൈസ് വാട്ടർ ഹൌസ് കൂപ്പേസ് എന്നിവരാണ് പരിപാടിയുടെ നോളഡ്ജ് പാർട്ണർമാർ .കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്താൻ ഒട്ടേറെ പ്രവാസികൾ ലക്ഷ്യമിട്ടിരിക്കുന്നതിനിടയിലാണ് ഇത്തരമൊരു സംഗമം നടത്തുന്നത് എന്ന പ്രതെയ്കതയുണ്ട് .മുന്നൂറോളം വിദേശ മലയാളി സംരഭകർ സംഗമത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ടൂറിസം,ഐ ടി , ചെറുകിട ഇടത്തരം വ്യവസായങ്ങൾ ,ആരോഗ്യ രക്ഷ ,കാർഷിക ഭക്ഷ്യ സംസ്കരണം ,വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിൽ കേരളത്തിലുള്ള നിക്ഷേപ സാധ്യതകളെ കുറിച്സംഗമ ചർച്ച ചെയ്യും .ഒക്ടോബര് 22 നു രാവിലെ ഒമ്പതിന് മുഖ്യ മന്ത്രി പിണറായി വിജയൻ നിക്ഷേപക സംഗമം ഉത്ഘാടനം ചെയ്യും .മന്ത്രിമാരായ ഡോ;തോമസ് ഐസക് ,ഇ പി ജയരാജൻ ,എ സി മൊയ്തീൻ ,ടി പി രാമകൃഷ്ണൻ ,എ കെ ശശീന്ദ്രൻ എന്നിവർ നിക്ഷേപക സംഗമത്തിൽ പങ്കെടുക്കും

Leave a Reply