Home » ഇൻ ഫോക്കസ് » കോഴിക്കോട് സ്വദേശിയുടെ ഐ എസ് ബന്ധം, ഉൾക്കൊള്ളാൻ പറ്റാതെ കുടുംബം
isis-sajeercalicut-relation

കോഴിക്കോട് സ്വദേശിയുടെ ഐ എസ് ബന്ധം, ഉൾക്കൊള്ളാൻ പറ്റാതെ കുടുംബം

കോഴിക്കോട് ചെലവൂർ സ്വദേശി സജീറിന്റെ ഐഎസ് ബന്ധത്തെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ പുറത്തു വരുമ്പോൾ അതൊന്നും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് സജീറിന്റെ കുടുംബം സജീർ ഐസിസ് ബന്ധത്തിന്റെ പേരിൽ അന്വേഷണം നേരിടുന്നത് വീട്ടുകാർക്ക് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. കേൾക്കുന്ന കാര്യങ്ങൾ വിഷമമുണ്ടാക്കി. സജീർ ആരോടും സംസാരിക്കുക പോലും ചെയ്യാത്തയാളാണെന്ന് കുടുംബാംഗങ്ങൾ. തീവ്രമായ ചിന്താഗതി വച്ചു പുലർത്തുന്നവരല്ല ഞങ്ങൾ, ഐസിസ് എന്നാൽ എന്താണെന്നോ, എങ്ങിനെയാണെന്നോ പോലും അറിയാത്തവരാണെന്നും വീട്ടുകാർ പറഞ്ഞു.
അതേസമയം, ഇപ്പോഴും ഗൾഫിലുള്ള സജീറിന്റെ ചെലവിലാണ് കുടുംബം കഴിയുന്നതെന്നും ചെലവിനുള്ള പണം അയക്കാറുണ്ടെന്നും സഹോദരൻ വ്യക്തമാക്കി. മാത്രമല്ല, മുജാഹിദ് ആശയമുള്ളയാളാണെന്നും പഠനകാലം മുതലേ ഈ ആശയം സജീറിന് ഉണ്ടായിരുന്നതായും കുടുംബാംഗങ്ങൾ പറഞ്ഞു. വീട്ടിലുള്ളവരും ബന്ധുക്കളും അയൽവാസികളുമെല്ലാം പറയുന്നത് ഒന്നു തന്നെയായിരുന്നു യഥാർത്ഥത്തിൽ. ആരോടും മിണ്ടാതെ, എന്നാൽ വ്യക്തമായ ചില ആശയങ്ങളും ചിന്തകളും വച്ചുപുലർത്തിയിരുന്ന ആളായിരുന്നു സജീർ. കേരളത്തിലെ സലഫി ആശയം പുലർത്തുന്ന സംഘടനയാണ് മുജാഹിദ്. എന്നാൽ കേരളത്തിലെ മുജാഹിദ് സംഘടനകളെല്ലാം ഐസിസിനെതിരെയാണ്. എന്നാൽ തീവ്രമായ സലഫി-വഹാബി ആശയം വച്ചു പുലർത്തുന്നവരോ അതുമായി ബന്ധപ്പെട്ടവരോ ആണ് തീവ്രവാദത്തി ലേക്കു പോയിട്ടുള്ളതെന്ന് അടുത്ത കാലസംഭവങ്ങളിൽ നിന്നും വ്യക്തമാണ്.

isis-sajeercalicut-relation

Leave a Reply