Home » ന്യൂസ് & വ്യൂസ് » കേരളത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചു

കേരളത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ വരള്ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനാണ് നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്. അടുത്ത രണ്ട് മാസത്തെ മഴ പൂര്ണിമായും ലഭിച്ചാലും വരള്ച്ച യുടെ ലക്ഷണങ്ങളുണ്ട്. തെക്ക് പടിഞ്ഞാറന്‍ കാലവര്ഷ്ത്തില്‍ 34 ശതമാനം കുറവുണ്ടായി. ഒക്ടോബറില്‍ ലഭിക്കേണ്ട മഴയില്‍ 69 ശതമാനം കുറവുണ്ടായതായും മന്ത്രി പറഞ്ഞു.വരള്ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചതോടെ കാര്ഷി ക വായ്പകള്ക്ക് മോറട്ടോറിയം നിലവില്വിരും. കേന്ദ്രസഹായം തേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലുമാണ് സംസ്ഥാന സര്ക്കാീര്‍.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിടുന്ന കുടിവെള്ളക്ഷാമം, കര്ഷ കര്‍ നേരിടുന്ന ജല ദൗര്ലളഭ്യം, നേരിടേണ്ടിവരുന്ന വൈദ്യുതി പ്രതിസന്ധി എന്നിവ ചൂണ്ടിക്കാട്ടിയാണ് വി.എസ് ശിവകുമാര്‍ എം.എല്‍.എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിിയത്. വിഷയത്തില്‍ കേന്ദ്ര സഹായം തേടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിയമസഭയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച വരള്ച്ച സംബന്ധിച്ച് വിഷയം മുല്ലക്കര രത്‌നാകരന്‍ നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം തലസ്ഥാനത്തു ചേര്ന്നു ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തില്‍ വരള്ച്ചാ പ്രശ്‌നം ഗൗരവ സ്വഭാവമുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. ഈ മാസം കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളെയും നവംബറില്‍ മറ്റു ജില്ലകളെയും വരള്ച്ചാ് ബാധിതമായി പ്രഖ്യാപിക്കണമെന്ന വിലയിരുത്തലിലായിരുന്നു യോഗം പിരിഞ്ഞത്.

Leave a Reply