നവീകരണ പ്രവര്ത്തനങ്ങള്ക്കാ യി അടച്ചിട്ട നേത്ര ശസ്ത്രക്രിയാ തിയേറ്റര്‍ പുനരാരംഭിച്ചതായി ഗവണ്മെഅന്റ് ജനറല്‍ (ബീച്ച്) ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വാര്ഷി്ക അറ്റകുറ്റപ്പണികള്ക്കാ യി തിയേറ്റര്‍ ഒരു മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു.
കഴിഞ്ഞ ഒരു വര്ഷുത്തിനകം എഴുനൂറോളം തമിര ശസ്ത്രക്രിയകള്‍ ഇവിടെ ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. ആശാദേവി അറിയിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം കണ്ണില്‍ ഘടിപ്പിക്കുന്ന ലെന്‍സും മറ്റു സേവനങ്ങളും സൗജന്യമാണ്. ആധുനിക രീതിയിലുള്ള താക്കോല്ദ്വാനര ശസ്ത്രക്രിയയാണ് ചെയ്യുന്നതെന്നു നേത്ര രോഗ വിഭാഗം മേധാവി ഡോ. ബീന ഗോപാലകൃഷ്ണന് പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ നേത്ര പരിശോധന ക്യാംപ് നടത്താന്‍ താല്പോര്യമുള്ള സംഘടനകള്‍ ബുധനാഴ്ചകളില്‍ നേത്രരോഗ വിഭാഗവുമായി ബന്ധപ്പെടണം
