കള്ളപ്പണത്തിന്റെയും കള്ളനോട്ടുകളുടെയും വ്യാപനം തടയാൻ ശ്രമം നടക്കുമ്പോൾ കോഴിക്കോട് നിന്നും കുഴല്‍ പണം പിടികൂടി. 62 ലക്ഷം രൂപയുടെ കുഴല്പണമാണ് ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ട് നിന്നും പൊലീസ് പിടികൂടിയത്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ പൊലീസ് മിന്നല്‍ പരിശോധനയിലാണ് എറണാകുളം സ്വദേശിയുടെ പക്കല്‍ നിന്നും 62 ലക്ഷം രൂപയുടെ കുഴല്‍ പണം കണ്ടെടുത്തത്
എറണാകുളം പള്ളുരുത്തി സ്വദേശി റഷീദാണ് പിടിയിലായത്. ബസ്റ്റാന്‍ഡില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഇയാളെ നടക്കാവ് പൊലീസ് ചോദ്യം ചെയ്യുകയും തുടര്‍ന്ന് ഇയാളുടെ രണ്ട് ബാഗുകള്‍ പരിശോധിക്കുകയുമായിരുന്നു. അസാധുവാക്കപ്പെട്ട 500, 1000 രൂപയുടെ നോട്ടുകളാണ് ഇയാളില്‍ നിന്നും പൊലീസ് പിടികൂടിയത്.ഇയാളെ എന്‍ഫോഴ്സ്മെന്റിന് കൈമാറുമെന്ന് നടക്കാവ് പൊലീസ് പറഞ്ഞു. നോട്ട് അസാധുക്കിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പരിശോധന ശക്തമാക്കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.