കോഴിക്കോട് ജില്ലയ്ക്ക് ഇപ്പോള്‍ പ്രകൃതി സൗഹാര്‍ദ്ദ ഉല്പന്നങ്ങളോടാണ് പ്രിയം. ഇതില്‍ ജൂട്ടിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്നും കൂട്ടിക്കോളൂ.
ജൂട്ടിന്റെ ബാഗും പഴ്സും എല്ലാം കോളേജ് കുമാരികളുടെയടക്കം എല്ലാവരുടെയും ഹൃദയം കീഴടക്കിയിട്ട് നാളുകളായി. ജൂട്ടിലെ വൈവിദ്ധ്യം അന്വേഷിച്ച് നടന്ന പെണ്മനസുകള് അവസാനം എത്തി നില്‍ക്കുന്നത് ചെരിപ്പുകളിലാണ്. വെറുതെ അലങ്കാരത്തിന് വീട്ടിലെവിടെയങ്കിലും സൂക്ഷിക്കാനുള്ള ചെരിപ്പുകളല്ല, നല്ല ഈടും ഉറപ്പും ഉള്ള കിടിലന്‍ ജൂട്ട് ചെരിപ്പുകളാണ് ഇരിങ്ങള്‍ ക്രാഫ്റ്റ് വില്ലേജ് പെണ്മണികള്ക്കായി ഒരുക്കുന്നത്.
250 രൂപമുതല്‍ വില വരുന്ന ഈ ജൂട്ട് ചെരിപ്പുകള്‍ ഖാദി ക്രിസ്മസ് വിപണന സ്റ്റാളുകളിലെ സ്റ്റാറുമാണ്. അടിയില്‍ റബ്ബറും മുകളില്‍ ജൂട്ടും ഉപയോഗിച്ച് പല തരത്തിലുള്ള ഷൂവും ചെരിപ്പും സ്റ്റാളില്‍ ഇടം പിടിച്ചിട്ടുണ്ട്.
എന്തായാലും പ്രകൃതി സൗഹാര്‍ദ്ദത്തെ പറ്റി സംസാരിക്കുമ്പോള്‍ ചെരിപ്പിന്റെ കാര്യത്തില്‍ മാത്രം മറ്റ് വഴിയില്ലെന്ന് കൈമലര്‍ത്തിയവര്‍ ഇരങ്ങല്‍ ക്രാഫ്റ്റ് വില്ലേജിന്റെ ഈ ന്യുജന്‍ ചെരിപ്പിനു മുന്നില്‍ മുട്ടുമടക്കുമെന്നുറപ്പ്.