കോഴിക്കോട്: പുതിയങ്ങാടി എസ്.എസ് മോട്ടോര്‍സ് എന്‍ഫീല്‍ഡ് ഷോറൂമിന് മുന്നില്‍ റീത്ത് വെച്ച ബുള്ളറ്റുമായി ഉടമയുടെ പ്രതിഷേധം. -സ്റ്റാന്‍ഡേര്‍ഡ് 500 ബുള്ളറ്റ് വാങ്ങി നാല് മാസത്തിനിടെ ഏഴ് തവണ എഞ്ചിന് തകരാറിലായെങ്കിലും കമ്പനി ബുള്ളറ്റ് മാറ്റി നല്കാന് തയ്യാറായില്ലെന്ന് കാണിച്ചാണ് വാഹനത്തിന്റെ ഉടമ ബുള്ളറ്റിള് റീത്ത് വെച്ച് ഷോറൂമിന് മുന്നില്‍ പ്രതിഷേധിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമിന് മുന്നില്‍ ഒരു ലോറിയില്‍ റീത്ത് വെച്ച ബുള്ളറ്റും അതിനൊപ്പം ഒരു ഫ്ളക്സും സ്ഥാപിച്ചിട്ടുണ്ട്. ബുള്ളറ്റ് വാങ്ങാന്‍ പോകുന്നവര്‍ ഒരു നിമിഷം ശ്രദ്ധിക്കൂ എന്ന തലക്കെട്ടോടെയാണ് ഫ്ളക്സില്‍ കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. -എസ്.എസ് മോട്ടോര്‍സില്‍ നിന്നും 2015 നവംബര്‍ 12 ന് താന്‍ വാങ്ങിയ ബുള്ളറ്റ് നാല് മാസത്തിനിടെ ഏഴ് തവണയാണ് തകരാറിലായതെന്ന് ഉടമ പറയുന്നു. 12000 കിലോമീറ്റര്‍ ഓടുന്നതിനിടെയാണ് ഏഴ് തവണ എഞ്ചി്ന് കേടായത്.
തുടര്‍ന്ന് വണ്ടി മാറ്റിനല്‍കണമെന്ന ആവശ്യവുമായി കമ്പനിയെ സമീപിച്ചെങ്കിലും അവര്‍ അതിന് തയ്യാറായില്ല. വാഹനം മാറ്റിനല്‍കാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ എഞ്ചിന് ശരിയാക്കിത്തരമെന്നുമായിരുന്നു കമ്പനി അധികൃതരുടെ വാദമെന്നും വാഹനത്തിന്റെ ഉടമ പറയുന്നു.
റോയല്‍ എന്‍ഫീല്‍ഡിന്റെ പാവങ്ങാട്ടെ എസ്.എസ് മോട്ടോര്‍സില്‍ നിന്നും കേടായ വണ്ടികളാണ് വില്‍പ്പനക്ക് വെക്കുന്നതെന്നും ഇദ്ദേഹം ആരോപിക്കുന്നുണ്ട്. വാഹനമെടുത്തവര് പരാതിയുമായി ചെന്നാല്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് മാന്യമായ ഇടപടെലുകള്‍ ഉണ്ടാവില്ലെന്നും വാറണ്ടി അനുവദിച്ച് വണ്ടി മാറ്റിക്കിട്ടുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും മുടക്കുന്ന പണം വെള്ളത്തില്‍ വരച്ച വര പോലെ ആകണോ എന്നും ഇദ്ദേഹം ചോദിക്കുന്നു.