കെഎസ്ആര്‍ടിസി പ്രേമികളുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന ‘ആനവണ്ടി’ കെഎസ്ആര്‍ടിസി ബ്ലോഗ് പൂട്ടിക്കാന്‍ കര്‍ണ്ണാടക ആര്‍ടിസി. കെഎസ്ആര്‍ടിസി എന്ന പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ബ്ലോഗ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ണ്ണാടക ആര്‍ടിസി ബ്ലോഗുടമ സുജിത് ഭക്തന് നോട്ടീസ് അയച്ചു. കെഎസ്ആര്‍ടിസി ഡൊമൈന്‍ ഉപയോഗിക്കുന്നതിന് 5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം.
കെഎസ്ആര്‍ടിസി എന്ന ട്രേഡ്മാര്‍ക്ക് കര്‍ണ്ണാടക ആര്‍ടിസിയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇന്റര്‍നെറ്റില്‍ കെഎസ്ആര്‍ടിസി എന്നു സെര്‍ച്ച് ചെയ്യുമ്പോള്‍ ലഭിക്കുന്നത് ‘ആനവണ്ടി’യുടെ ബ്ലോഗാണ്. വ്യാപാരമുദ്ര തെറ്റിദ്ധരിപ്പിച്ച് കര്‍ണ്ണാടക ആര്‍ടിസിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയിരിക്കുകയാണ്.മൂന്നുവര്‍ഷം തടവ് ലഭിക്കാവുന്ന പ്രവൃത്തിയാണെന്നും ബ്ലോഗറും പത്തനംതിട്ട സ്വദേശിയുമായ സുജിത്ത് ഭക്തനയച്ച നോട്ടീസില്‍ പറയുന്നു. അതേസമയം, ബ്ലോഗ് പൂട്ടിക്കബ്ലോഗ് പൂട്ടിക്കാന്‍ നേരത്തേയുണ്ടായ ശ്രമം പരാജയപ്പെട്ടതില്‍ അതൃപ്തരായ കേരള ആര്.ടി.സിയിലെ ചില ഉദ്യോഗസ്ഥരാണ് നടപടിയ്ക്ക് പിന്നിലെന്ന് സുജിത്ത് ആരോപിച്ചു.
കേരള ആര്.ടി.സി ബസുകളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളാണ് ആനവണ്ടി ബ്ലോഗിന്റെ പ്രധാന ഉള്ളടക്കം
