Home » നമ്മുടെ കോഴിക്കോട് » ചുംബിച്ച് ചുവക്കാന്‍ വീണ്ടും കോഴിക്കോട്; നേതൃത്വം ഞാറ്റുവേലയ്ക്ക്

ചുംബിച്ച് ചുവക്കാന്‍ വീണ്ടും കോഴിക്കോട്; നേതൃത്വം ഞാറ്റുവേലയ്ക്ക്

 ഫാസിസത്തിനും അസഹിഷ്ണുതയ്ക്കുമെതിരെ കോഴിക്കോട് വീണ്ടും ചുംബന സമരം. സാംസ്‌കാരിക സംഘടനയായ ഞാറ്റുവേലയാണ് ഇത്തവണ ചുംബന സമരം സംഘടിപ്പിക്കുന്നത്. ചുംബന സമരം എന്നാണ് പേരെങ്കിലും പ്രതീകാത്മകമായ സമര പരിപാടികളാണ് ഇത്തവണ നഗരത്തില്‍ അരങ്ങേറുക. നവവത്സര ദിനത്തിലാണ് നഗരത്തിലെ തെരുവുകള്‍ ഫാസിസത്തിനെതിരെ ചുംബിക്കുന്നത്. ചുംബന തെരുവ് എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധ പരിപാടിയ്ക്ക് ചുംബിച്ചുണര്‍ത്തുന്നത് വികാരങ്ങളെ മാത്രമല്ല ആധുനിക ജീവിത വിചാരങ്ങളെയുമാണ് എന്നാണ് മുദ്രാവാക്യം.
കോഴിക്കോടെ തെരുവുകളില്‍ സ്‌കിറ്റ് അവതരിപ്പിച്ചും, പാട്ടുപാടിയും, നൃത്തം ചെയ്തും പ്രതീകാത്മകമായ രീതിയിായിരിക്കും സമരം സംഘടിപ്പിക്കുന്നത്. നേരത്തെ കിസ് ഓഫ് ലവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചുംബന സമരത്തിന് ഞാറ്റുവേലയുടെ പിന്തുണയുണ്ടായിരുന്നു.
കിസ് ഓഫ് ലവ് സംഘാടകരായി അറിയപ്പെട്ടിരുന്ന രശ്മി ആര്‍ നായരും രാഹുല്‍ പശുപാലനും പെണ്‍വാണിഭത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെ ചുംബന സമരം ചോദ്യം ചെയ്യപ്പെട്ടിരുന്നു. നിരവധി പേര്‍ പങ്കെടുത്ത സമരത്തിന്റെ ഉദ്ദേശ്യ സുദ്ധിപോലും ഇവരുടെ അറസ്റ്റ് മൂലം ചോദ്യം ചെയ്യപ്പെട്ടു. ചുംബന സമരത്തില്‍ പങ്കെടുത്ത പലര്‍ക്കുമെതിരെ അകാരണമായി വിമര്‍ശനം ഉയര്‍ന്നതോടെ ഫാസിസ്റ്റ് വിരുദ്ധ വികാരം കെടാതിരിക്കാനാണ് ഈ പരിപാടി സംഘടപ്പിക്കുന്നതെന്നാണ് സംഘടകരുടെ വിശദീകരണം.
കെട്ടുതാലി പൊട്ടിച്ച് ജാതിനേല്‍ക്കൊയ്മയ്ക്കും പുരുഷാധിപത്യത്തിനുമെതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്യും. ചുംബനത്തെരുവില്‍ സമരത്തിനെത്തുന്ന യുവതി യുവാക്കള്‍ പങ്കാളിത്ത ജീവിത പ്രഖ്യാപനം നടത്തുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊച്ചിയില്‍ ഫാസിസത്തിനെതിരെ മനുഷ്യ സംഘമം സംഘടപ്പിച്ചതിന് പിന്നാലെയാണ് കോഴിക്കോട് സമാനമായ ആശയം മുന്‍നിര്‍ത്തി ചുംബന സമരവും സംഘടിപ്പിക്കുന്നത്.

Leave a Reply