ഭീകര പ്രവര്‍ത്തനം തടയാന്‍ മാത്രമെ യുഎപിഎ ഉപയോഗിക്കാവു എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മറ്റ് ചില കേസുകളില്‍ യുഎപിഎ ചുമത്തിയിട്ടുണ്ട്, ഇത്
പുനഃപരിശോധിക്കണമെന്ന് കോടിയേരി പറഞ്ഞു. എല്ലാകേസുകളിലും യുഎപിഎ ചുമത്തേണ്ടതില്ല. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.
സര്‍ക്കാരിന്റെ പൊലീസ് നയത്തിനും പൊലീസ് ആക്റ്റിനും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന പൊലീസ് സേനയില്‍ ഉണ്ട് എന്നതാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഇവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് കോടിയേരി പറഞ്ഞു.
നോവലിസ്റ്റ് കമല്‍ സി ചവറയ്ക്ക് എതിരായ കേസില്‍ 124(എ) ചുമത്തിയിട്ടുണ്ട്, ഇത് പാടില്ല. ഇത്തരം കേസുകളില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടിയേരി പറഞ്ഞു.