Home » അടുക്കള » പുതുവർഷത്തെ വരവേൽക്കാൻ വീട്ടിലുണ്ടാക്കാം വൈറ്റ് ഫോറസ്റ്റ് കേക്ക്

പുതുവർഷത്തെ വരവേൽക്കാൻ വീട്ടിലുണ്ടാക്കാം വൈറ്റ് ഫോറസ്റ്റ് കേക്ക്

ചേരുവകൾ:

മൈദ -250 ഗ്രാം
ബേക്കിങ് പൗഡര്‍ -1 ചെറിയ സ്പൂണ്‍
ബേക്കിങ് സോഡ – 1 ചെറിയ സ്പൂണ്‍
വെണ്ണ -200 ഗ്രാം
പഞ്ചസാര പൊടിച്ചത് -250 ഗ്രാം
മുട്ട -6
വാനില എസന്‍സ് -ഒരു ചെറിയ സ്പൂണ്‍
ഐസിങ്ങിന്

വിപ്പിങ് ക്രീം -4 കപ്പ്. (ഇത് ആറ് വലിയ സ്പൂണ്‍ പഞ്ചസാര പൊടിച്ചതും ചേര്‍ത്ത് നന്നായി അടിക്കുക.)
വെറ്റ് ചോക്ലറ്റ് ഗ്രേറ്റ് ചെയ്തത് -2 കപ്പ്
ചെറി – അലങ്കരിക്കാന്‍

തയാറാക്കേണ്ടവിധം:
ഓവന്‍ 180ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. വെണ്ണയും പഞ്ചസാരയും അടിച്ചു മയപ്പെടുത്തുക. ഇതിലേക്ക് മുട്ടയുടെ മഞ്ഞ ഓരോന്നായി ചേര്‍ത്ത് അടിക്കുക. വാനില എസന്‍സും ചേര്‍ക്കുക. ഇതിനുശേഷം ഒന്നാമത്തെ ചേരുവ ഇടഞ്ഞെടുത്തത് ചേര്‍ത്ത് മെല്ലെ യോജിപ്പിക്കുക. ഒരു ബൗളില്‍ മുട്ടയുടെ വെള്ള നന്നായി അടിച്ചു പതപ്പിക്കുക. ഇത് മൈദക്കൂട്ടിലേക്ക് മെല്ലെ യോജിപ്പിക്കുക. ഈ മിശ്രിതം തയാറാക്കിവെച്ച കേക്ക് ടിന്നില്‍ ഒഴിച്ച് 30 – 40 മിനിറ്റ് ബേക്ക് ചെയ്യുക.

ഫ്രോസ്റ്റിങ് ചെയ്യുന്നവിധം:
കേക്ക് ചൂടാറിയശേഷം രണ്ടായി മുറിക്കുക. ഒരു ലെയറിന് മുകളില്‍ വിപ്പിങ്ങ് ക്രീം നിരത്തുക. ഇതിന് മുകളില്‍ ഗ്രേറ്റ് ചെയ്ത വെറ്റ് ചോക്ലറ്റ് നിരത്തുക. ശേഷം അടുത്ത ലെയര്‍ വെച്ച് കേക്ക് മുഴുവനായും വിപ്പിങ് ക്രീം കൊണ്ട് പൊതിയുക. പിന്നീട് വെറ്റ് ചോക്ലറ്റ് ഗ്രേറ്റ് ചെയ്തത് മുകളിലും വശങ്ങളിലും നിരത്തുക. ചെറികൊണ്ട് അലങ്കരിക്കുക. ഇതിനുശേഷം കേക്ക് സെറ്റാവാന്‍ ഫ്രിഡ്ജില്‍ വെക്കുക.

Leave a Reply