Home » ലൈഫ് സ്റ്റൈൽ » ദേഹത്തുരസിയുളള സെല്‍ഫി വേണ്ട: യേശുദാസ്

ദേഹത്തുരസിയുളള സെല്‍ഫി വേണ്ട: യേശുദാസ്

ദേഹത്തുരസിയുളള സെല്‍ഫിയെ വിലക്കി ഗായകന്‍ കെ.ജെ യേശുദാസ്. എണ്‍പതുകള്‍ക്ക് മുമ്പ് ഒരു പെണ്‍കുട്ടി വന്ന് ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കാറില്ല. അതായിരുന്നു അടക്കവും ഒതുക്കവും. ഇത് കുറ്റപ്പെടുത്തലല്ലെന്നും യേശുദാസ് പറയുന്നു. ഇത് എന്റെ ഭാര്യ,മകള്‍ എന്നുപറഞ്ഞ് പരിചയപ്പെടുത്തിയാല്‍ തന്നെയും അവര്‍ അകലം പാലിച്ചിരുന്നു. ഇന്ന് അങ്ങനെയല്ല.
സെല്‍ഫി വന്നതോടെ തൊട്ടുരുമ്മിനിന്ന് ഫോട്ടോയെടുക്കണം. അതുപറ്റില്ലെന്ന് ആണിനെയും പെണ്ണിനെയും ഞാന്‍ വിലക്കി. ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതില്‍ വിരോധമില്ല. എന്നാല്‍ ദേഹത്തുരസിയുളള സെല്‍ഫി വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മാതൃഭൂമി ദിനപത്രത്തിന്‍റെ ‘കേട്ടതും കേള്‍ക്കേണ്ടതും’ എന്ന കോളത്തിലാണ് യേശുദാസിന്‍റെ സെല്‍ഫി വിലക്ക് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

Leave a Reply