Home » ഇൻ ഫോക്കസ് » പതിറ്റാണ്ടിനു ശേഷ൦ മാതൃഭൂമി വായനക്കാരോട് പിണറായി ‘ചിരിക്കുന്നു’!

പതിറ്റാണ്ടിനു ശേഷ൦ മാതൃഭൂമി വായനക്കാരോട് പിണറായി ‘ചിരിക്കുന്നു’!

 ഏറെക്കാലം ശത്രുതതയോടെ പിരിഞ്ഞു കഴിഞ്ഞവർ ഒന്നിക്കുന്ന രംഗങ്ങൾ ജീവിതത്തിലും, സിനിമയിലും നാം കാണാറില്ലേ? അതുപോലെയുള്ള രംഗങ്ങൾക്കാണ് കേരള രാഷ്ട്രീയം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. പത്തിലേറെ വർഷം അകന്നുനിന്ന് പരസ്പരം പഴിപറഞ്ഞ സി പി എമ്മും ,ജനതാദൾ യുവും ഇന്ന് പരസ്പര അംഗീകാരത്തിൻ്റേയും ബഹുമാനത്തിൻ്റേയും പാതയിലാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണ മാവുകയാണ് ഈയാഴ്ച പുറത്തിറങ്ങുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പ്. പിണറായി വിജയന്റെ ചിരിച്ച ഫോട്ടോയും അഭിമുഖവും കവർ സ്റ്റോറിയാക്കിയാണ് ആഴ്ചപതിപ്പ് ഇറങ്ങുന്നത്.

വീരേന്ദ്രകുമാറിന്റെ പുസ്തകം ചിന്ത പ്രസിദ്ധീകരിച്ച് പിണറായി പുറത്തിറക്കി ഒരാഴ്ച കഴിയുന്നതിനു മുൻപാണ് മാതൃഭൂമി ഇറങ്ങുന്നത്. പുസ്തകപ്രകാശന ചടങ്ങിൽ ഇരു നേതാക്കളും സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ഭാഷയിലാണ് സംസാരിച്ചത്.

വീരേന്ദ്രകുമാറി ജനതാദൾ, എൽ ഡി എഫിലേക്ക് മടങ്ങുന്നതായി മുൻപേ സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിനു വേണ്ടിയുള്ള തറയൊരുക്കമാണ് നടക്കുന്നത്. പിണറായിയും വീരനും രമ്യതയിലെത്തിയപ്പോൾ ഇതിന്റെ ആദ്യഘട്ടം നടന്നു. ഈ സന്ദേശവും, അതിന്റെ രാഷ്ട്രീയവും അണികളിലും സമൂഹത്തിലും എത്തുന്നതോടെ ജനതാദൾ യു, എൽ ഡി എഫിൽ എത്തും. അതിനിടയിൽ മാതൄഭൂമി വായനക്കാരിൽ ഈ വർഷങ്ങൾകൊണ്ട് ഉണ്ടാക്കിയെടുത്ത നെഗറ്റീവ് ഇമേജ് ഒഴിവാക്കലും പത്രത്തിന്റെ ബാധ്യതയാണ്. അതിനാണീ ശ്രമം.

എന്തായാലും പിണറായി വിജയന്റെ ചിരിക്കുന്ന മുഖമുള്ള ഫോട്ടോകൾ മാതൃഭൂമിയിൽ നിന്നും, വീരനു പകരം വീരേന്ദ്രകുമാർ എന്നെഴുതിയ വാർത്തകൾ ദേശാഭിമാനിയിൽ നിന്നും ഉറപ്പിക്കാം.

Leave a Reply