Home » നമ്മുടെ കോഴിക്കോട് » എഴുത്തുകാരനായി ജീവിക്കാൻ ഒരു ആഗ്രഹവുമില്ല, എന്റെ പുസ്തകം പൊതുജനത്തിന് മുന്നിൽ വച്ച് കത്തിക്കുകയാണ്: കമല്‍ സി ചവറ

എഴുത്തുകാരനായി ജീവിക്കാൻ ഒരു ആഗ്രഹവുമില്ല, എന്റെ പുസ്തകം പൊതുജനത്തിന് മുന്നിൽ വച്ച് കത്തിക്കുകയാണ്: കമല്‍ സി ചവറ

ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത നോവലിസ്റ്റ് കമല്‍സി ചവറ എഴുത്തുനിര്‍ത്തുന്നു. വിവാദമായ തന്റെ ‘ശ്മശാനങ്ങളുടെ നോട്ടു പുസ്തകം’ എന്ന നോവല്‍ ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് കോഴിക്കോട് കിഡ്‌സന്‍ കോര്‍ണറില്‍ വെച്ച് കത്തിക്കുമെന്നും കമല്‍സി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി ഫേസ് ബുക്‌പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ


ഞാൻ കാരണം എന്റെ വീട്ടിലെ അമ്മയ്ക്കും ഹൃദ്രോഹിയായ അഛനും ബധിരനും മൂകനുമായ ചേട്ടന്റെ കുടുംബത്തി വീട്ടിൽ സമാധാനമായി ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് . ജനിച്ച അന്നു മുതൽ അവർക്ക് തലവേദന ഉണ്ടാക്കി കൊണ്ടിരിയ്ക്കുന്ന ഒരു മനുഷ്യനാണ് ഞാൻ . എന്റെ രാജ്യദ്രോഹ കുറ്റം ഇതു വരെയും പിൻവലിക്കപെട്ടിട്ടില്ല. നദിയെയും എന്നെയും വെറുതേ വിട്ടു കേസ് പോലും എടുത്തിട്ടില്ല എന്ന് ഡിജിപി യും ഭരണ നേതാക്കളും പറഞ്ഞങ്കിലും നദിയുടെ കേസിൽ പോലീസെടുത്ത നിലപാട് കണ്ടതാണ് . ഈ ദിവസം വരെയും എന്റെ വീട്ടിൽ ഇന്റെലിജൻസ് കയറി ഇറങ്ങുകയും അവരെ ഭയപെടുത്തുകയും ചെയ്യുന്നു . വീട്ടിലേക്കും എന്റെ ഫോണിലേക്കും നിരന്തര o കൊന്ന് കളയും എന്ന നിലയിൽ ഫോൺ കോളുകൾ വരൂന്നു . എനിക്ക് ഒരു എഴുത്തുകാരനായി ജീവിക്കാൻ ഒരു ആഗ്രഹവുമില്ല .ഈ പുസ്തകത്തിലെ ഒമ്പതാം ചാപ്റ്റർ , ഏതോ അദ്ധ്യായത്തിലെ ഒരു ഭാഗം ഒരു ഇnങ്ങാൻ പോകുന്ന നോവലിലെ ഫെയ്സുബുക്കിലെ പോസ്റ്റ് ഇതിന്റെയൊക്കെ ദേശ വിരുദ്ധതയുടെ പേരിൽ കേസിപ്പോഴും നിലനില്ക്കുന്നു . അതൂ കൊണ്ട് ശ്മശാനങ്ങളുടെ നോട്ടു പുസ്തകം ഗ്രീൻ ബുക്സി നോട് പിൻവലിക്കാൻ ആവശ്യപെട്ടിട്ടുണ്ട്. മറ്റെ ന്നാൽ എന്റെ പുസ്തകം എല്ലാ അപരാധങ്ങളും ഏറ്റെടുത്ത് പൊതുജനത്തിന് മുന്നിൽ വച്ച് കത്തിക്കൂകയാണ് . എഴുത്തുകാരനാവണ്ട എനിക്ക് .മറ്റെ ന്നാൽ വൈകിട്ട് നാലൂ മണിക്ക് കിഡ്സൻ കോർണറി ൽ വച്ചാവും’ ഞാനത് ചെയ്യുക . ക്ഷമിക്കുമെന്നും കൂടെ ഉണ്ടാവുമെന്നും വിശ്വസിക്കൂന്നു .

Leave a Reply