Home » കളിക്കളം » തളര്‍ന്ന കാലും തളരാത്ത മനസ്സുമായി സജേഷ് കൃഷ്ണന്‍

തളര്‍ന്ന കാലും തളരാത്ത മനസ്സുമായി സജേഷ് കൃഷ്ണന്‍

വൈകല്യങ്ങളില്‍ തളരാതെ കൃത്രിമക്കാലുമായി മാരത്തോണില്‍ ഓടിക്കൊണ്ടിരിക്കുകയാണ് പയ്യന്നൂരിലെ സജേഷ് കൃഷ്ണന്‍. കൊച്ചിയില്‍ വെച്ചു നടന്ന സ്പൈസ് കോസ്റ്റ് മാരത്തോണില്‍ പങ്കെടുത്താണ് സജേഷ് ചരിത്രത്തിലിടം നേടിയിരിക്കുന്നത്. മൂവായിരത്തോളം പേര്‍ പങ്കെടുത്ത മാരത്തോണില്‍ വിജയം കൈവരിച്ചതിന്‍റെ നിറഞ്ഞ സന്തോഷത്തിലാണ് സജേഷ്.

ചെറിയ പ്രായത്തില്‍ വാഹനാപകടത്തെ തുടര്‍ന്ന് ഇരുകാലുകളും നഷ്ടപ്പെട്ടുവെങ്കിലും മനസ്സിന്‍റെ ആത്മധൈര്യം പിന്നീടുള്ള ജീവിതത്തെ മുന്നോട്ടു നയിച്ചു. ശരീരത്തിന്‍റെ പരിമിതികള്‍ കൊണ്ട് പലപ്പോഴും ജോലികളുടെ അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. എങ്കിലും അതിലൊന്നും തളരാതെ അവസരങ്ങള്‍ തന്നെ തേടിവരുമെന്ന പ്രതീക്ഷ ജീവിതത്തിന് കൂടുതല്‍ പ്രേരണയായി. ബി ടെക് മെക്കാനിക്കില്‍ ബിരുദം പൂര്‍ത്തിയാക്കി. കണ്ണൂര്‍ ​ഐ ടി ഐ-യില്‍ ഗസ്റ്റ് ലക്ചറായി ജോലി ചെയ്യുകയാണ് സജേഷ്. പതറാത്ത മനസ്സും ഇടതുകാലിന്‍റെ കരുത്തുംകൂടെ വലതുകാലിനെ ഏല്‍പ്പിച്ച് മാരത്തോണില്‍ പങ്കെടുക്കുകയായിരുന്നു സജേഷ്.

ഓരോ മാരത്തോണിനെയും നിറഞ്ഞ ആത്മവിശ്വാസത്തോടെയും, സന്തോഷത്തോടെയും സജേഷ് നേരിടുമ്പോള്‍ ജീവിക്കാനുള്ള ആവേശമാണ്  ലഭിക്കുന്നതെന്ന് സജേഷ്പറയുന്നു. ജീവിതത്തോട് പോരാടാന്‍ തന്‍റെ ജോലി സ്ഥിരപ്പെട്ടുകിട്ടണമെന്ന ആഗ്രഹത്തിലാണ് സജേഷിപ്പോള്‍.

Leave a Reply