Home » ഇലക്ഷന്‍ » മകരവിളക്ക് ഇന്ന്; ശബരിമലയില്‍ കനത്ത സുരക്ഷ

മകരവിളക്ക് ഇന്ന്; ശബരിമലയില്‍ കനത്ത സുരക്ഷ

നിറഞ്ഞ ഭക്തിയില്‍ മലകയറിയെത്തിയ ലക്ഷങ്ങള്‍ക്ക് സംതൃപ്തിയേകാന്‍ മകരവിളക്ക് ഇന്ന്. വൈകിട്ട് അഞ്ചു മണിയോടെ തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയില്‍ എത്തും. ദേവസ്വം പ്രതിനിധികളും അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരും ചേര്‍ന്നു സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്തില്‍ എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും.

ഈ സമയത്ത് കിഴക്കന്‍ ചക്രവാളത്തില്‍ മകര നക്ഷത്രം ഉദിക്കും. ദീപാരാധനാവേളയില്‍ കിഴക്ക് പൊന്നമ്പലമേട്ടില്‍ കര്‍പ്പൂര ജ്യോതിയും തെളിയും. ഇതു കണ്ടു തൊഴുതേ ഭക്തര്‍ മലയിറങ്ങൂ.

സ്വാമിഭക്തരെ കൊണ്ട് പൂങ്കാവനമാകെ നിറഞ്ഞു. പൊലീസ് വിപുലമായ സുരക്ഷാ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. തീര്‍ഥാടകരുടെ മടക്കയാത്രയ്ക്ക് കെഎസ്ആര്‍ടിസി 1000 ബസുകളും ക്രമീകരിച്ചിട്ടുണ്ട്.

Leave a Reply