ഹജ്ജിന് സബ്സിഡി നല്‍കേണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. മറ്റൊരാളുടെ ചെലവില്‍ ഹജ്ജിന് പോകണമോയെന്ന് ഹാജിമാര്‍ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വ്യോമയാന മന്ത്രി, ന്യൂനപക്ഷ മന്ത്രി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
ഹജ്ജ് തീര്‍ത്ഥാടനത്തിനായി കരിപ്പൂര്‍ വിമാനത്താവളം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ അനുകൂല തീരുമാനമാണ്. ഹജ്ജിനായി ചെറുവിമാനങ്ങള്‍ കരിപ്പൂരിലിറക്കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.ഹജ്ജ് സബ്സിഡി പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനായി ആറംഗ കമ്മിറ്റിയെയും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
